സുധീര്‍ കുമാര്‍ ഓജ സ്ഥിരം പ്രശ്നക്കാരൻ ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതിയ സാംസ്കാരിക നായകര്‍ക്കെതിരെ രാജ്യദ്രോഹത്തിനു പരാതി നല്‍കിയ അഭിഭാഷകന്‍ സുധീര്‍ കുമാര്‍ ഓജ പ്രശസ്തി ആഗ്രഹിക്കുന്ന ആളാണെന്ന് പോലീസ്

രാജ്യത്തെ ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതിയതിന്റെ പേരിൽ അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ള പ്രമുഖ സാംസ്കാരിക നായകര്‍ക്കെതിരെ രാജ്യദ്രോഹത്തിനു പരാതി നല്‍കിയ അഭിഭാഷകന്‍ സുധീര്‍ കുമാര്‍ ഓജ പ്രശസ്തി ആഗ്രഹിക്കുന്ന ആളാണെന്ന് പോലീസ്. ഇയാള്‍ സ്ഥിരം ശല്യക്കാരനാണെന്നും പരാതിക്കാരനെതിരെ കേസെടുക്കുമെന്നും പോലീസ് പറഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഇയാള്‍ ജനതാദളിലും പ്രവര്‍ത്തിക്കുന്നുണ്ട്. മതിയായ തെളിവുകള്‍ ഇല്ലാതെയാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. ഇയാളെ കുഴപ്പക്കാരന്‍ എന്നാണ് പൊലീസ് വിശേഷിപ്പിച്ചത്. ദുഷ്ടലാക്കോടെയാണ് ഇയാളുടെ പരാതിയെന്നും ഉദ്യോഗസ്ഥര്‍ വിമര്‍ശിക്കുകയുണ്ടായി . ഇതിനു മുന്‍പും സമാന തരത്തില്‍ പ്രമുഖര്‍ക്കെതിരേ ഓജ കോടതിയെ സമീപിച്ചിരുന്നു.
പ്രമുഖർക്കെതിരെ പൊതുതാൽപര്യ ഹർജികൾ ഫയൽ ചെയ്തു ശ്രദ്ധ നേടുന്നതു പതിവാക്കിയാളാണു സുധീർ ഓജ. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, ഋതിക് റോഷൻ തുടങ്ങിയവർക്കെതിരെയും നേരത്തെ ഓജ കോടതിയെ സമീപിച്ചിരുന്നു.
അതേസമയം അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികൾക്കെതിരെ എടുത്ത രാജ്യദ്രോഹക്കേസ് അവസാനിപ്പിക്കാൻ ബിഹാർ പൊലീസ് തീരുമാനിച്ചു.
https://www.facebook.com/Malayalivartha