വീണ്ടും പാക് ഡ്രോണ്‍, ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം; അതിര്‍ത്തിയിൽ ജാഗ്രത

ഒരു ഇടവേളക്ക് ശേഷം വീണ്ടും ഇന്ത്യാ- പാക് അതിര്‍ത്തിയില്‍ പാക് ഡ്രോണുകള്‍ എത്തിയതായി റിപ്പോർട്ട്. പഞ്ചാബിലെ ഫിറോസ്പുര്‍ ജില്ലയിലെ രണ്ട് ഗ്രാമങ്ങള്‍ക്ക് മുകളിലൂടെ ഡ്രോണ്‍ പറക്കുന്നത് കണ്ടതായി ഗ്രാമവാസികള്‍ പറഞ്ഞു. അതിര്‍ത്തി പ്രദേശത്ത് താമസിക്കുന്നവരോട് ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഹസാരസിംഗ, തെന്‍ദിവാല ഗ്രാമങ്ങളിലാണ് ആണ് ഡ്രോണുകള്‍ കണ്ടത്. ഗ്രാമവാസികള്‍ ഇതിന്റെ ദൃശ്യങ്ങളും പകര്‍ത്തിയിട്ടുണ്ട്. അതിര്‍ത്തി സംരക്ഷണ സേനയും പാക് ഡ്രോണ്‍ കണ്ടതായി നേരത്തെ അറിയിച്ചിരുന്നു. ഹുസ്സൈനിവാല പ്രദേശത്ത് രാത്രി അഞ്ച് തവണ ഡ്രോണ്‍ പറക്കുന്നതായി കണ്ടെത്തിയിരുന്നു. പാക് ഡ്രോണുകളുടെ സാന്നിധ്യമുള്ളതായി വിവരം ലഭിച്ച പശ്ചാത്തലത്തില്‍ സുഹൈനിവാല പ്രദേശത്ത് തെരച്ചില്‍ നടത്തിയതായി ഫിറോസ്പുര്‍ പോലീസ് സൂപ്രണ്ട് ബല്‍ജീത് സിംഗ് സിന്ധു വ്യക്തമാക്കി. എന്നാൽ പ്രദേശത്തു നിന്നും ആയുധങ്ങളോ, മയക്കുമരുന്നോ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല.
കഴിഞ്ഞ മാസവും പഞ്ചാബ് അതിര്‍ത്തിയില്‍ ആയുധങ്ങളുമായി എത്തിയ പാക് ഡ്രോണുകള്‍ പോലീസ് പിടിച്ചെടുത്തിരുന്നു. രണ്ട് ഡ്രോണുകളാണ് അതിർത്തിയിൽ ആയുധങ്ങൾ വർഷിച്ചതെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ഇതിലൊന്ന് പഞ്ചാബ് താൻ തരാനിലെ ജബാൽ ടൗണിൽനിന്നും കത്തി നശിച്ച നിലയിലാണ് കണ്ടെത്തിയത്.
ചൈനയുടെ ഡ്രോണുകളില്‍ പഞ്ചാബില്‍ ആയുധങ്ങള്‍ എത്തിച്ചുവെന്നാണ് കണ്ടെത്തല്‍. 80 കിലോ ആയുധങ്ങളാണ് എട്ട് ഡ്രോണുകളിലായി ഇതുവരെ എത്തിച്ചത്. എകെ 47 റൈഫിളുകളും ഗ്രനേഡുകളും അമൃത്സറില്‍ ഇറക്കിയത് കശ്മീര്‍ ഭീകരര്‍ക്കു വേണ്ടിയാണെന്ന് സംശയിക്കുന്നതായി പഞ്ചാബ് പോലീസ് നേരെത്തെ തന്നെ വ്യക്തമാക്കിയിരുന്നു രഹസ്യാന്വേഷണ വിഭാഗവും പഞ്ചാബ് പോലീസും ഇക്കാര്യം സ്ഥിരീകരിച്ചു.. ഇതിലൊന്ന് പഞ്ചാബ് താൻ തരാനിലെ ജബാൽ ടൗണിൽനിന്നും കത്തി നശിച്ച നിലയിലാണ് കണ്ടെത്തിയത്. എകെ 47 റൈഫിളുകളും ഗ്രനേഡുകളും അമൃത്സറില്‍ ഇറക്കിയത് കശ്മീര്‍ ഭീകരര്‍ക്കു വേണ്ടിയാണെന്ന് സംശയിക്കുന്നതായി പഞ്ചാബ് പോലീസ് നേരെത്തെ തന്നെ വ്യക്തമാക്കിയിരുന്നു രഹസ്യാന്വേഷണ വിഭാഗവും പഞ്ചാബ് പോലീസും ഇക്കാര്യം സ്ഥിരീകരിച്ചു. പഞ്ചാബ് അതിര്‍ത്തിയില്‍ ആയുധങ്ങള്‍ ഇറക്കിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ച് ഖാലിസ്ഥാന്‍ ഭീകരരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഡ്രോണുകളെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്.
https://www.facebook.com/Malayalivartha