ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഇരുനിലക്കെട്ടിടം തകര്‍ന്ന് വീണു.... നിരവധി മരണം... ധാരാളം പേര്‍ കുടുങ്ങിക്കിടക്കുന്നു... രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

ഉത്തര്‍പ്രദേശില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഇരുനിലകെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം. പത്തുപേര്‍ മരിച്ചതായാണ് വിവരം. നിരവധിപേര്‍ കെട്ടിടത്തിനകത്ത് കുടുങ്ങി കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ഇന്ന് രാവിലെ ഏഴരയോടെയാണ് ഉത്തര്‍പ്രദേശിലെ മാവു ജില്ലയിലെ വലീദ്പുര്‍ ഗ്രാമത്തില്‍ അപകടമുണ്ടായത്.
മുഹമ്മദാബാദ് പോലീസും അഗ്‌നിശമനസേനാ പ്രവര്‍ത്തകരും അപകടസ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഗ്യാസ് സിലിണ്ടര്‍ ലീക്കായതാണ് അപകടകാരണം. ഗ്യാസ് ലീക്കായി തീപിടിക്കുകയും പിന്നാലെ വീടിനകത്ത് പൊട്ടിത്തെറി ഉണ്ടാവുകയുമായിരുന്നു. ഇതോടെ തൊട്ടടുത്ത വീടുകളിലേക്കും തീ പടര്‍ന്നതോടെയാണ് വന്‍ അപകടമുണ്ടായത്.
https://www.facebook.com/Malayalivartha