വിദേശ നിക്ഷേപകരെ ഇതിലേ ......ഇതിലേ .....! ഇന്ത്യയിലേയ്ക്ക് വരൂ തുറന്ന മനസ്സോടെ .....!

“ഇന്നും അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത്....ഒരുപക്ഷെ ഈ പറഞ്ഞതിൽ മറ്റാർക്കും തർക്കം ഉണ്ടാവില്ല ..അത്കൊണ്ട് തന്നെയാണ് ഇത്തരത്തിൽ ഒരു പ്രസ്താവനയുമായി കേന്ദ്രമന്ത്രി നിർമല സീതാരാമൻ രംഗത്ത് എത്തിയിരിക്കുന്നത്. ഇന്ത്യ വിദേശനിക്ഷേപകരെ ഇരുകൈയുംനീട്ടി സ്വീകരിക്കുകയാണ് ...ക്ഷണം മുന്നോട്ട് വയ്ക്കുമ്പോൾ ലോകത്തിന് മുന്നിൽ എന്ത് കൊണ്ട് ഇന്ത്യ എന്നതിന് കൂടെ വളരെ വൃക്തമായി ഉത്തരം നൽകിയിരിക്കുകയാണ് ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍. ജനാധിപത്യത്തെ സ്നേഹിക്കുന്നതും മുതലാളിത്തത്തെ ബഹുമാനിക്കുന്നതുമായ അന്തരീക്ഷമുള്ള ഇന്ത്യയേക്കാൾ മികച്ചൊരു ഇടം നിക്ഷേപകർക്ക് ലോകത്ത് കണ്ടെത്താൻ കഴിയില്ലെന്നാണ് നിർമല സീതാരാമൻ വക്തമാകുന്നത് . പരിഷ്കാരങ്ങൾ കൊണ്ടുവരാൻ സർക്കാർ തുടർച്ചയായി പ്രവർത്തിക്കുന്നുണ്ടെന്ന് ഐഎംഎഫിന്റെ ആസ്ഥാനത്ത് രാജ്യാന്തര നിക്ഷേപകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ നിർമല സീതാരാമൻ പറഞ്ഞു.
“ഇന്നും അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണ് തന്നെയാണ് ഇന്ത്യയുടേത്. പരിഷ്കരണങ്ങൾക്കായി പ്രവർത്തിക്കാൻ ഏറ്റവും മികച്ച മാനവവിഭവശേഷിയും സർക്കാരും ഇവിടെയുണ്ട്. എല്ലാത്തിനും മുകളിൽ ജനാധിപത്യവും നിയമവാഴ്ചയുമുണ്ട്,” എന്തുകൊണ്ട് ഇന്ത്യ നിക്ഷേപകർക്ക് അനുകൂലമായ അന്തരീക്ഷമാകുന്നു എന്ന് വിശദീകരിച്ചുകൊണ്ട് നിർമല സീതാരാമൻ പറയുന്നു. ഇന്ത്യയിലെ നിയമ സംവിധാനങ്ങള്‍ നല്ല രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. കോടതി നടപടികള്‍ അല്പം വൈകിയാലും സുതാര്യവും തുറന്നതുമായ സമൂഹമാണ് ഇന്ത്യ. നിയമ തടസ്സങ്ങളിലെ കാലതാമസം കുറയ്ക്കുന്നതിനുള്ള പരിഷ്‌ക്കാര നടപടികളും ഇന്ത്യ സ്വീകരിക്കുന്നുണ്ടെന്നും നിര്‍മ്മല സീതാരാമന്‍ സൂചിപ്പിച്ചു. അതുകൊണ്ടു തന്നെ നിക്ഷേപത്തിന് നിങ്ങള്‍ക്ക് ഇതിലും മികച്ച മറ്റൊരിടം ലഭിക്കില്ലെന്നും നിര്‍മ്മല കൂട്ടിച്ചേര്‍ത്തു.
മൂലധനം നീക്കം ചെയ്യുന്നതിനപ്പുറം ഈ മേഖലയുടെ പ്രതീക്ഷകള്‍ എന്താണെന്ന് സര്‍ക്കാര്‍ മനസിലാക്കേണ്ടതുണ്ടെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഈ മേഖലയില്‍ നിക്ഷേപത്തിന്റെ പരിധി നീക്കണമെന്ന് ആവശ്യപ്പെട്ട പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനികളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ഈ വിഷയത്തില്‍ ഏതു തരം ആശയവിനിമയങ്ങള്‍ക്കും താന്‍ തുറന്ന മനസോടെ തയ്യാറാണെന്നും നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. എല്ലാവരോടും തുറന്ന സമീപനമാണ് സര്‍ക്കാരിനുള്ളത് കോര്‍പ്പറേറ്റ് മേഖലയോടൊ നിക്ഷേപകരോടൊ യാതൊരു വിധ വിശ്വാസക്കുറവും സര്‍ക്കാരിനില്ലെന്നും നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. അതേസമയം ഇന്ത്യയിലെ ധനക്കമ്മി നിലനിര്‍ത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha