സത്യപ്രതിജ്ഞ ചടങ്ങില്‍ നരേന്ദ്ര മോഡിയും മറ്റ് കേന്ദ്രമന്ത്രിമാരും: പ്രതീക്ഷയോടെ ഡല്‍ഹി ജനത

ആം ആദ്മി പാര്‍ട്ടി ഇപ്പോള്‍ സര്‍ക്കാര്‍ രൂപീകരണത്തിനായുള്ള തിരക്കിലാണ്. അപ്രതീക്ഷിതമായ ജനവിധിയാണ് എഎപിയെ തേടിയെത്തിയത്. ശനിയാഴ്ച്ചയാണ് അരവിന്ദ് കേജ്‌രിവാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡിയും മറ്റ് കേന്ദ്രമന്ത്രിമാരും ഡല്‍ഹിയില്‍ നിന്നുള്ള എല്ലാ എംപിമ്മാരെയും എഎപി ക്ഷണിച്ചിട്ടുണ്ട്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് എന്നിവരുമായി കൂടിക്കാഴ്ച്ച നടത്താനും കേജ്‌രിവാള്‍ തയാറാകുന്നുണ്ട്.
എഎപിയുടെ ഭരണത്തിന് കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ എത്രമാത്രം ഉണ്ടാകുമെന്ന് കണ്ടറിയണം. തിരഞ്ഞെടുപ്പ് ഫലംവന്നതിനു പിന്നാലെ എംഎല്‍എമാരുടെ യോഗം ചേര്‍ന്ന് അരവിന്ദ് കേജ്‌രിവാളിനെ ആംആദ്മിപാര്‍ട്ടി നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തിരുന്നു. ലഫറ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്ങിനെ കണ്ട കേജ്‌രിവാള്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി അവകാശമുന്നയിക്കുകയും ചെയ്തു.
വെറും 49 ദിവസത്തെ ഭരണം കേജ്‌രിവാളിന് ഉപേക്ഷിക്കേണ്ടി വന്നത് കഴിഞ്ഞ ഫെബ്രുവരി 14 നായിരുന്നു. വീണ്ടും മറ്റൊരു ഫെബ്രുവരി 14ന് വന്‍ ഭൂരിപക്ഷത്തോടെ മുഖ്യമന്ത്രി കസേരയിലേക്കു തിരികെയെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. രാം ലീലാ മൈതാനത്താണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. ഡല്‍ഹിയിലെ ഓരോ ജനതയും പ്രതീക്ഷയോടെയാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ കാണാന്‍ കാത്തിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























