മോഡിയെ കുറ്റപ്പെടുത്തി ശിവസേന മുഖപത്രം

മോഡിയെ കുറ്റപ്പെടുത്തി ശിവസേന മുഖപത്രം.ഡല്‍ഹി തിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണം പ്രധാനമന്ത്രിയാണെന്നാണ് പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലൂടെ ശിവസേന ആരോപിച്ചിരിക്കുന്നത്. ഡല്‍ഹി അസംബ്ലി തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റ് മാത്രം നേടി തലസ്ഥാനത്ത് അപ്രസക്തമായി മാറിയ ബി.ജെ.പിയെ കടന്നാക്രമിച്ചാണ് ശിവസേന രംഗത്തെത്തിയിരിക്കുന്നത്. ഇത് മോഡിയുടെ പരാജയമല്ലെങ്കില്‍ മറ്റാരുടെ പരാജയമാണെന്ന് സേന ചോദിച്ചു. എ.എ.പിയുടെ ചിഹ്നമായ ചൂല്‍ ഉപയോഗിച്ച് ഡല്‍ഹിയിലെ ജനങ്ങള്‍ ബി.ജെ.പിയെ തൂത്തെറിഞ്ഞെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
കഴിഞ്ഞ ദിവസം എപിപിയുടെ വിജയത്തെ സുനാമി എന്നാണ് ശിവസേന മേധാവി ഉദ്ധവ് താക്കെറെ വിശേഷിപ്പിച്ചത്. കഴിഞ്ഞ ദിവസം എ.എ.പി നേതാവ് അരവിന്ദ് കേജ്‌രിവാളിനെ വിളിച്ച് അദ്ദേഹം ആശംസകള്‍ അറിയിച്ചിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചാല്‍ പങ്കെടുക്കുമെന്നും താക്കറെ വ്യക്തമാക്കിയിരുന്നു.അതിന് പിന്നാലെയാണ് മോഡിയെ ചോദ്യം ചെയ്ത് ശിവസേന മുഖപത്രം രംഗത്തെത്തിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha























