എഎപിക്കും കോണ്‍ഗ്രസിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ; വ്യാജ കമ്പനികളില്‍ നിന്ന് ഫണ്ട് സ്വീകരിച്ചതില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ്

ആം ആദ്മി പാര്‍ട്ടിക്കും കോണ്‍ഗ്രസിനും ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു. പാര്‍ട്ടിക്ക് രണ്ടു കോടി രൂപ സംഭാവനയായി ലഭിച്ചത് സംബന്ധിച്ച് വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. പതിനാറിനകം മറുപടി നല്‍കാനാണ് നിര്‍ദേശം. നാല് വ്യാജ കമ്പനികളില്‍ നിന്ന് ഫണ്ട് സ്വീകരിച്ചതില്‍ വിശദീകരണമാവശ്യപ്പെട്ടാണ് എഎപിക്കു നോട്ടീസ്.
വരുന്ന തിങ്കളാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. എ.എ.പിയ്ക്ക് രണ്ടു കോടി രൂപയുടെ ഫണ്ട് ലഭിച്ചു എന്ന് ആം ആദ്മിയിലെ മുന്‍ നേതാക്കളുടെ സംഘടനയായ എ.എ.പി വോളന്റീര്‍ മഞ്ച് ആരോപണം ന്നയിച്ചിരുന്നു. ഈ കമ്പനികളൊന്നും തന്നെ ഒരു രൂപയുടെ പോലും ബിസിനസ് നടത്തിയിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ആം ആദ്മിയുടെ അക്കൗണ്ടിലാണ് പണം നിക്ഷേപിച്ചത്. എന്നാല്‍ ആരോപണം എ.എ.പി നേതാക്കള്‍ അപ്പോള്‍ തന്നെ നിഷേധിച്ചിരുന്നു. പരാതി ലഭിച്ചാല്‍ നോട്ടീസ് അയയ്ക്കുക എന്നത് സാധാരണ നടപടിക്രമം മാത്രമാണെന്നും ആദായനികുതി വകുപ്പ് അധികൃതര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























