ജമ്മു-കശ്മീരിലെ നൗഷേര സെക്ടറില്‍ നുഴഞ്ഞുകയറാനുള്ള പാകിസ്താന് സൈനികരുടെ ശ്രമം ഇന്ത്യന്‍ സൈന്യം തകര്‍ത്തു... പാക് സൈന്യവുമായുണ്ടായ വെടിവെപ്പില്‍ ഇന്ത്യന്‍ സൈനിക ഓഫിസര്‍ക്ക് വീരമൃത്യു
ജമ്മു-കശ്മീരിലെ നൗഷേര സെക്ടറില്‍ നുഴഞ്ഞുകയറാനുള്ള പാകിസ്താന് സൈനികരുടെ ശ്രമം ഇന്ത്യന്‍ സൈന്യം തകര്‍ത്തു. ഇതേ തുടര്‍ന്ന് പാക് സൈന്യവുമായുണ്ടായ വെടിവെപ്പില്‍ ഇന്ത്യന്‍ സൈനിക ഓഫിസര്‍ വീരമൃത്യു വരിച്ചു.ഇന്നലെയാണ് സംഭവം. അതിര്‍ത്തി നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ ഭാഗത്ത് 400 മീറ്റര്‍ ഉള്ളിലേക്ക് കയറിയ പാക് സൈനികരെ ഇന്ത്യന്‍ സൈനികര്‍ തുരത്തുകയായിരുന്നു. ഇതിനു പിന്നാലെയാണ് വെടിവെപ്പുണ്ടായത്.ഭീകരരെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ സഹായിക്കുകയായിരുന്നു പാക് സൈനികരുടെ ലക്ഷ്യം. ഭീകരര്‍ പാകിസ്താനിലേക്കു തന്നെ രക്ഷപ്പെട്ടു.
പാക്അധീന കശ്മീരില്‍ ഞായറാഴ്ച ഇന്ത്യന്‍ സൈന്യം നാലു ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതിനു ശേഷം ആദ്യമായാണ് ഏറ്റുമുട്ടല്‍. ചൊവ്വാഴ്ച ജമ്മു-കശ്മീരിലെ അതിര്‍ത്തി നിയന്ത്രണ രേഖയില്‍ പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. കനത്ത ഷെല്ലാക്രമണത്തില്‍ രണ്ടു നാട്ടുകാര്‍ക്ക് പരിക്കേറ്റു. പൂഞ്ച് ജില്ലയിലെ മെന്ധര് സെക്ടറില്‍ ബാലാകോട്ട് മേഖലയിലാണ് ആക്രമണമുണ്ടായത്.
"
https://www.facebook.com/Malayalivartha