റെയിൽവേ പാളങ്ങളിൽ കാലൻ; ജീവനെടുക്കുന്ന കാലൻ അല്ല; ജീവൻ രക്ഷിക്കുന്ന കാലൻ

പല തരത്തിലുള്ള ബോധവല്‍ക്കരണങ്ങള്‍ നാം കണ്ടിട്ടുണ്ട്. എന്നാൽ വ്യത്യസ്‌തമായ ബോധവല്‍ക്കരണവുമായി രംഗത്ത് വന്നിരിക്കുകയാണ് റെയിൽ വേ. അപകട സൂചന അവഗണിച്ച് ആളുകള്‍ നടപ്പാത ഉപയോഗിക്കാതെ പാളങ്ങള്‍ മുറിച്ച് കടക്കുന്നതിനെതിരെയാണ് റെയിൽവേ പുതിയ അടവ് എടുത്തിരിക്കുന്നത്.' കാലന്‍' ട്രാക്കിലിറങ്ങി ആളുകളെ പൊക്കിയെടുത്ത് കൊണ്ട് പോകും.
റെയില്‍പാളങ്ങള്‍ മുറിച്ച് കടക്കാന്‍ സ്റ്റേഷനുകളില്‍ നടപ്പാതയുപയോഗിക്കണമെന്ന നിര്‍ദേശം മറന്ന് ഷോര്‍ട്ട് കട്ട് അടിക്കുന്നവരെയാണ് കാലന്റെ വേഷം കെട്ടിയവർ മാറ്റുന്നത്. ഇങ്ങനെ കടക്കുന്നത് പലപ്പോഴും യാത്രക്കാരുടെ മരണത്തിലേക്കും നയിക്കുന്ന സാഹചര്യം വന്നതിനാലാണ് ബോധവല്‍ക്കരണത്തിനായി റെയില്‍വേ കാലനെ ട്രാക്കിലിറക്കിയത്. നിയമലംഘനം പതിവായിട്ടുള്ള മുംബൈയിലെ മലാഡ്, അന്ധേരി അടക്കമുള്ള തിരക്കേറിയ പല സ്റ്റേഷനുകളിലും ഇത്തരത്തില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായി. റെയില്‍വേ പൊലീസുകാരനാണ് ഇത്തരത്തില്‍ കാലന്‍റെ വേഷം അണിഞ്ഞ് എത്തിയത്.
https://www.facebook.com/Malayalivartha