പശ്ചിമബംഗാള്‍ ബിജെപി അധ്യക്ഷന്‍ പ്രസംഗിച്ചപ്പോള്‍ പറഞ്ഞു, പശുവിന്‍ പാലില്‍ സ്വര്‍ണമുണ്ടെന്ന്! നിരവധി കര്‍ഷകര്‍ പശുക്കളുമായി സ്വര്‍ണപ്പണയം ആവശ്യപ്പെട്ട് ഓഫീസുകള്‍ കയറിയറങ്ങുന്നു!

സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ്് പശുക്കളെ വെച്ച് സ്വര്‍ണപ്പണയം ആവശ്യപ്പെടുന്ന കര്‍ഷകന്റെ വീഡിയോ. ഭാരതത്തിലെ പശുവിന്റെ പാലില്‍ സ്വര്‍ണ്ണമുണ്ടെന്ന് പശ്ചിമബംഗാള്‍ ബിജെപി അധ്യക്ഷന്‍ അടുത്തിടെ പ്രസംഗിച്ചിരുന്നു. ഈ പ്രതീക്ഷയിലാണ് പശുവിനെ സ്വര്‍ണപ്പണയം വെക്കാമെന്ന പ്രതീക്ഷയില്‍ സുസന്ദ മണ്ഡല്‍ ദങ്കുനിയിലെ മന്നപ്പുറം ബ്രാഞ്ചിനെ സമീപിച്ചത്.
പശുവിന്‍ പാലില്‍ സ്വര്‍ണ്ണം അടങ്ങിയിട്ടുണ്ടെന്ന് അറിയാന്‍ കഴിഞ്ഞു. എന്റെ കുടുംബം ഈ പശുക്കളില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തെ ആശ്രയിച്ചാണ് കഴിയുന്നത്. നിലവില്‍ 20 പശുക്കളാണുള്ളത് സ്വര്‍ണ്ണ വായ്പ ലഭിക്കുകയാണെങ്കില്‍ എനിക്കെന്റെ ബിസിനസ്സ് വിപുലപ്പെടുത്താമല്ലോ എന്നും കര്‍ഷകന്‍ ബ്രാഞ്ചിലെത്തി പറഞ്ഞു.ഒരുമണിക്കൂര്‍ കാത്തുനിന്നിട്ടും വായ്പ ലഭിക്കാത്തതിനാല്‍ സുസന്ദ പഞ്ചായത്ത് ഓഫീസിലെത്തി പരാതി പറഞ്ഞശേഷമാണ് മടങ്ങിയത്.
്ചണ്ഡിറ്റാല പഞ്ചായത്ത് അധികൃതര്‍ പറയുന്നത് ദിവസവും നിരവധി കര്‍ഷകര്‍് ലോണ്‍ ആവശ്യപ്പെട്ട് വരുന്നുണ്ടെന്നാണ് . 15-16 ലിറ്റര്‍ പാല്‍ ലഭിക്കുന്ന പശുവിന് സ്വര്‍ണ പണയവായ്പ വേണമെന്നാണ് ഇവരുടെ ആവശ്യം. നാടന്‍ പശുക്കളുടെ പാലില്‍ സ്വര്‍ണം അടങ്ങിയിട്ടുണ്ടെന്ന് പശ്ചിമബംഗാള്‍ ബിജെപി അധ്യക്ഷനായ ദിലീപ് ഘോഷാണ് അടുത്തിടെ ഒരു ചടങ്ങില്‍ പ്രസംഗിച്ചത്.
നാടന്‍ പശുക്കളുടെ പാലിന് മഞ്ഞ നിറമുള്ളത് അവയുടെ പാലില്‍ സ്വര്‍ണം കലര്‍ന്നിട്ടുള്ളതിനാലാണ്. പശുവിന്റെ പാല്‍ കുടിക്കുന്നതുകൊണ്ടാണ് നാം ജീവനോടെ ഇരിക്കുന്നത്. അവയെ കൊല്ലുന്നത് മഹാപരാധമാണ്. പശുക്കള്‍ നമ്മുടെ അമ്മയാണ്. നാടന്‍ ഇനം പശുക്കള്‍ മാത്രമാണ് നമ്മുടെ മാതാവ്, വിദേശി പശുക്കളല്ല. വിദേശികളെ ഭാര്യയാക്കിയവര്‍ പലരുമുണ്ട്. അവരൊക്കെ കുഴപ്പത്തില്‍ ചാടിയിട്ടേയുള്ളൂ എന്നായിരുന്നു ദിലീപ് ഘോഷിന്റെ പ്രസംഗം.
വിദേശ പശുക്കളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ പശുക്കള്‍ക്ക് പൂഞ്ഞയുണ്ടെന്നും ഈ പൂഞ്ഞയിലെ കുഴല്‍ സ്വര്‍ണനാരി എന്നാണറിയപ്പെടുന്നതെന്നും സൂര്യപ്രകാശം പൂഞ്ഞയുടെ മേല്‍ ഏല്‍ക്കുമ്പോള്‍ ഈ കുഴലില്‍ സ്വര്‍ണ്ണം ഉത്പാദിപ്പിക്കപ്പെടുകയാണെന്നുമാണ് ദിലീപ് ഘോഷിന്റെ സിദ്ധാന്തം.
ഈ പ്രസംഗത്തെ തുടര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും ഇദ്ദേഹത്തിന് വലിയ വിമര്‍ശനമേല്‍ക്കേണ്ടി വന്നിരുന്നു. വിവാദം ഏതാണ്ട് കെട്ടടങ്ങിയപ്പോഴാണ് സ്വര്‍ണവായ്പ ആവശ്യപ്പെട്ട് കര്‍ഷകന്‍ പശുവുമായി ബാങ്കിലെത്തിയത്. പ്രസംഗവുമായി ബന്ധപ്പെട്ട ട്രോളുകള്‍ കണ്ട് തെറ്റിധരിച്ചായിരിക്കാം കര്‍ഷകന്‍ ബാങ്കിലെത്തിയതെന്നാണ് കരുതപ്പെടുന്നത്.
https://www.facebook.com/Malayalivartha