സിഖ് മതസ്ഥാപകനും പ്രഥമഗുരുവുമായ ഗുരുനാനാക്കിന്റെ 550-ാം ജന്മവാര്‍ഷികാഘോഷങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി

സിഖ് മതസ്ഥാപകനും പ്രഥമഗുരുവുമായ ഗുരുനാനാക്കിന്റെ 550-ാം ജന്മവാര്‍ഷികാഘോഷങ്ങള്‍ക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആശംസകള്‍ നേര്‍ന്നു. ട്വിറ്ററിലൂടെയാണ് രാഷ്ട്രപതി ആശംസകള്‍ അര്‍പ്പിച്ചത്. 'ലോകം മുഴുവനുള്ള സിഖ്മത വിശ്വാസികള്‍ക്ക് ഗുരുനാനാക് ദേവിന്റെ 550-ാം ജന്മവാര്‍ഷികത്തിന് എല്ലാ ആശംസകളും നേരുന്നു.
ഗുരുനാനാക് ദേവ് സമത്വം, സംവേദനക്ഷമത, സാമൂഹ്യമായ കെട്ടുറപ്പ് എന്നിവയിലൂന്നിയ മൂല്യങ്ങള്‍ വളര്‍ത്താന്‍ നമ്മളെ പഠിപ്പിച്ച മഹാപുരുഷനാണ് ' രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു.
"
https://www.facebook.com/Malayalivartha






















