Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

യുദ്ധവിമാനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യ...

17 NOVEMBER 2019 07:20 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ വ്യോമസേനയുടെ നിലവിലുള്ള ഏകദേശം 1400 അത്യാധുനിക പോര്‍വിമാനങ്ങളില്‍ നിന്ന് 2000 ആയി ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ വ്യോമസേന. 33 പോര്‍വിമാനങ്ങള്‍ അടങ്ങിയ 25 സേനാവ്യൂഹങ്ങളാണ് വ്യോമസേനക്കുള്ളത്. പാക്കിസ്ഥാന്റെ ഒരു വ്യോമസേനാവ്യൂഹത്തിന് ബദലായി ഇന്ത്യക്കുള്ളത് 1.3 പോര്‍വിമാന വ്യൂഹമാണ്.

ഇപ്പോഴത്തെ സാഹചര്യം നോക്കുകയാണെങ്കില്‍ വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ പോര്‍വിമാനങ്ങള്‍ വേണ്ടതുണ്ടെന്ന് വ്യോമസേനയും നേവിയും അറിയിച്ചിട്ടുണ്ട്. ഉടന്‍ തന്നെ വ്യോമസേന വിമാനങ്ങളുടെ എണ്ണം 2,000 ആയി ഉയരുമെന്നും ഇത് എം.എസ്.എം.ഇ മേഖലയ്ക്ക് പഴയ വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്താനും ഓവര്‍ഹോള്‍ ചെയ്യാനും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വ്യോമസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. അടുത്ത 10 മുതല്‍ 20 വര്‍ഷത്തിനുള്ളില്‍ വലിയ തോതില്‍ വിമാനങ്ങള്‍ ആവശ്യമാണെന്ന് വ്യോമസേനയുടെ എയര്‍ മാര്‍ഷല്‍ ആര്‍. കെ. എസ്. ഷെറ പറഞ്ഞു.
വ്യോമസേനയില്‍ ഇടത്തരം ഗതാഗത വിമാനമായ എയര്‍ബസ് സി 295 ന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫ്രാന്‍സിലെ ഡസ്സോള്‍ട്ട് ഏവിയേഷനില്‍ നിന്ന് റഫാല്‍ ജെറ്റുകളെ സേനയില്‍ ഇതിനകം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇവ കൂടാതെ നിരവധി ആളില്ലാ വിമാനങ്ങള്‍, ചെറു ഡ്രോണുകള്‍, മറ്റ് യന്ത്രങ്ങള്‍ എന്നിവയും വ്യോമസേനയുടെ ഭാഗമാകുമെന്ന് വ്യോമസേനയുടെ മെയിന്റനന്‍സ് കമാന്‍ഡ് മേധാവി ഷെറ പറഞ്ഞു. 1960 ലെ വിന്റേജ് അവ്രോ എയര്‍ക്രാഫ്റ്റുകള്‍ മുതല്‍ അത്യാധുനിക സി 17, സി 130 ജെ ട്രാന്‍സ്‌പോര്‍ട്ടറുകള്‍ വരെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉടന്‍ തന്നെ എയര്‍ബസില്‍ നിന്ന് സി 295 ലഭ്യമാകുമെന്നും ഷെറ പറഞ്ഞു.
ഇന്ത്യന്‍ വ്യോമസേനയുടെ 14 മിഗ് 21, മിഗ് 27 സേനാവ്യൂഹങ്ങളുടെ കാലാവധി 2024ല്‍ അവസാനിക്കും. ഇതിന് ബദലായി 123 തേജസ് പോര്‍വിമാനങ്ങളെയാണ് ഇന്ത്യ ഒരുക്കുന്നത്. എന്നാല്‍ 2025ല്‍ മാത്രമേ ഇവ ഇന്ത്യന്‍ സേനയുടെ ഭാഗമാകൂ. അതേസമയം ശേഷിയുടെ കാര്യത്തില്‍ ഇന്ത്യന്‍ വ്യോമസേനയിലെ പോര്‍വിമാനങ്ങള്‍ പാകിസ്ഥാനേക്കാള്‍ മുന്നിലാണ്. ഇന്ത്യന്‍ സേനയുടെ ഭാഗമായ റാഫേല്‍,സുഖോയ്, മിറാഷ് 2000 എസ് എന്നീ പോര്‍വിമാനങ്ങള്‍ക്കൊപ്പം നില്‍ക്കാവുന്നവ മുഖ്യ ശത്രുക്കളായ പാകിസ്ഥാന്‍ സേനയിലില്ലെന്നാണ് കരുതപ്പെടുന്നത്.
ജെ.എഫ് 17 പേര്‍വിമാനങ്ങളാണ് താരതമ്യേന പാക്ക് കൈവശമുള്ളതില്‍ മെച്ചപ്പെട്ടത്. ചൈനയുടെ സാങ്കേതിക സഹായത്തിലാണ് പാകിസ്ഥാന്‍ ഈ പോര്‍വിമാനങ്ങള്‍ നിര്‍മിച്ചത്. പാക്കിസ്ഥാന് തൊണ്ണൂറോളം ജെ.എഫ് 17 പോര്‍വിമാനങ്ങളുണ്ടെന്ന് കണക്കാക്കപ്പെടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (1 hour ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (4 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (8 hours ago)

Malayali Vartha Recommends