രാജ്യസഭയില്‍ പ്രധാന മന്ത്രി പറഞ്ഞത് കേട്ട് രാഷ്ട്രീയ ലോകം ഞെട്ടി; പുതിയ തന്ത്രമെന്ന് വിലയിരുത്തൽ

മഹാരാഷ്ട്ര രാഷ്ട്രീയത്തെ വീണ്ടും ഇളക്കി മറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പുതിയ തന്ത്രവുമായി അദേഹം രംഗത്ത് വന്നിരിക്കുന്നു. മഹാരാഷ്ട്രയില്‍ ബിജെപിയെ മറികടന്നു സര്‍ക്കാരുണ്ടാക്കാനുള്ള തീവ്രശ്രമം നടത്തുന്ന എന്‍സിപിയെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് മോഡി. രാജ്യസഭയില്‍ വാഴ്ത്തലുമായാണ് മോഡി രംഗത്തെത്തിയത്.
മോഡിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു ''ഇന്ന് എന്‍സിപി, ബിജെഡി എന്നീ രണ്ടു പാര്‍ട്ടികളെ അഭിനന്ദിക്കാന്‍ ആഗ്രഹിക്കുകയാണ്. രണ്ടു പാര്‍ട്ടികളും പാര്‍ലമെന്ററി ചട്ടങ്ങളോട് അത്ഭുതകരമായി ചേര്‍ന്ന് നില്‍ക്കുന്നവരാണ്. സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കാന്‍ ഈ രണ്ടു പാര്‍ട്ടികളും ശ്രമിച്ചിട്ടില്ല. എന്നാല്‍ പറയാനുള്ളതു വ്യക്തമായി അവതരിപ്പിക്കുകയും ചെയ്യും. എന്റെ പാര്‍ട്ടിയായ ബിജെപി ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളും ഇവരില്‍നിന്നു പഠിക്കേണ്ടതാണ്'. അങ്ങനെ രാഷ്ട്രീയ ലോകം ഞെട്ടിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha