Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഓൺലൈൻ വഴി വീട്ടമ്മയുടെ പൂത്തുലഞ്ഞ പ്രണയം മൂത്തപ്പോൾ ഭർത്താവിനെയും കുഞ്ഞിനേയും കളഞ്ഞിട്ട് കാമുകനൊപ്പം ഓട്ടം; യുവതിക്ക് കാമുകൻ കാത്ത് വച്ചിരുന്നത് അത്; ഇത് പലർക്കുമുള്ള മുന്നറിയിപ്പ്

19 NOVEMBER 2019 11:52 AM IST
മലയാളി വാര്‍ത്ത

പ്രണയിക്കുക, ഇഷ്ട്ടപ്പെട്ട ആൾക്കൊപ്പം ജീവിക്കാൻ ഇറങ്ങി തിരിക്കുക എന്ന കാര്യങ്ങൾ ഇന്ന് സർവ്വ സാധാരണമാണ്. എന്നാൽ വിവാഹം കഴിഞ്ഞ് മക്കളുമുള്ള സ്ത്രീകൾ പര പുരുഷനുമായി ബന്ധം സ്ഥാപിച്ച് വേലി ചാടുന്ന കാഴ്ച്ച ഇന്ന് പതിവായിരിക്കുന്നു. അത്തരത്തിൽ ഇറങ്ങി തിരിച്ച ഒരു യുവതിക്ക് എട്ടിന്റെ പണിയാണ് കിട്ടിയിരിക്കുന്നത്. പ്രണയം നടിച്ച് യുവതിയെ ഭർത്താവിൽ നിന്നകറ്റി. പ്രണയം മൂത്ത വീട്ടമ്മ ഭർത്താവിനെ ഉപേക്ഷിച്ച് വീടുവിട്ടിറങ്ങി. ഒടുവിൽ വീട്ടമ്മയ്ക്ക് മനസിലായി അയാൾക്ക്‌ വേണ്ടത് തന്നെയല്ല മറിച്ച് പണമായിരുന്നുവെന്ന്. യുവതിയുടെ അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളുമായിട്ട് യുവാവ് കടന്നു കളഞ്ഞു. കൊൽക്കത്തയിലായിരുന്നു ഈ സംഭവം നടന്നത്. സ്വർണാഭരണങ്ങളുമായി കടന്ന യുവാവിനെ തിരഞ്ഞ് പൊലീസ് നടക്കുകയാണ്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. ഓഗസ്റ്റിൽ ഓൺലൈൻ വെബ്സൈറ്റ് വഴിയായിരുന്നു യുവാവ് വിവാഹിതയും ഒരു പെണ്‍കുഞ്ഞിന്റെ അമ്മയുമായ യുവതിയെ പരിചയപ്പെടുന്നത്.

യുവതിയുമായി ഗാഢമായ പ്രണയത്തിലായ ശേഷം ഒരുമിച്ച് ജീവിക്കണമെന്നും ഭർത്താവിനെ ഉപേക്ഷിക്കണമെന്നും യുവാവ് ആവശ്യപ്പെടുകയായിരുന്നു. പ്രണയം തലക്ക് പിടിച്ച വീട്ടമ്മ അതിന് സമ്മതിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞയാഴ്ച ഭർത്താവിനെയും മകളെയും ഉപേക്ഷിച്ച്, ആഭരണങ്ങളെടുത്ത് യുവതി വീട്ടിൽ നിന്നും മുങ്ങുകയായിരുന്നു. യുവതിയും ഈ യുവാവും നഗരത്തിലെ നിരവധി സ്ഥലങ്ങളിൽ ഇരുചക്രവാഹനത്തിൽ കറങ്ങി നടന്നു. ഒടുവിൽ യുവാവ് തന്റെ അടവ് പുറത്തെടുത്തു. യുവതി വീടുവിട്ടത് ഭർത്താവ് അറിഞ്ഞെന്നും വീട്ടിൽ ആകെ പ്രശ്നമാണെന്നും യുവാവ് യുവതിയോട് പറഞ്ഞു. അനന്തപൂരിനടുത്തുള്ള ബസ് സ്റ്റാൻഡിൽ യുവതിയെ ഇറക്കി. എന്നിട്ട് ആഭരണങ്ങളും മൊബൈൽ ഫോണും സുരക്ഷിതമായി സൂക്ഷിക്കാമെന്ന് വിശ്വസിപ്പിച്ചു. ഈ വാക്കുകൾ വിശ്വസിച്ച യുവതി തന്റെ ആഭരണങ്ങൾ എല്ലാം അയാളുടെ കയ്യിൽ ഏൽപ്പിക്കുകയായിരുന്നു. ആ കാമുകനാകട്ടെ ആഭരണങ്ങളുമായി മുങ്ങുകയും ചെയ്തു.

വരാമെന്ന് പറ‍ഞ്ഞ സമയം കഴിഞ്ഞിട്ടും യുവാവ് എത്തിയില്ല. അതോടെ യുവതിക്ക് പരിഭ്രാന്തിയായി. രാത്രി പത്ത് മണിക്ക് പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് യുവതിയെ കാണുകയും വിവരങ്ങൾ ചോദിച്ച് അറിയുകയുമായിരുന്നു. കാര്യങ്ങൾ മനസ്സിലാക്കിയ പോലീസ് യുവതിയെ വീട്ടിലെത്തിച്ചു. യുവതിയുടെ പരാതിപ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവാവിന്റെ ഫോൺ സ്വിച്ച് ഓഫ് ആണ്. എടുത്ത് ചാടിയാൽ കുടിച്ച് ചാടും എന്ന തരത്തിൽ കാര്യങ്ങൾ വന്നെത്തി. ഇന്ന് ഓൺലൈൻ ബന്ധങ്ങളും മറ്റും കൂടുതലും പണി കൊടുക്കുന്നത് വീട്ടമ്മമാർക്കാണ് എന്ന കാര്യം ശ്രദ്ധേയമാണ്. ഓൺലൈൻ വഴി വല വിരിച്ച് കാത്തിരിക്കുന്ന വിരുതന്മാരുടെ മുൻപിൽ പെൺക്കുട്ടികൾ മാത്രമല്ല കല്യാണം കഴിഞ്ഞ സ്ത്രീകളും അകപ്പെട്ടു പോകുന്നു. ഈ സംഭവം എല്ലാവര്ക്കും ഉള്ള ഒരു വലിയ പാഠമായി മാറിയിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends