ആ സത്യം ലോകത്തെ അറിയിച്ച് ഇന്ത്യ; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുന്‍പ് അധികാരം കയ്യാളിയിരുന്നത് വരേണ്യ വര്‍ഗത്തില്‍പ്പെട്ട ഒരു വിഭാഗം ആളുകളാണെന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രി എസ് ജയശങ്കര്‍

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന് മുന്‍പ് അധികാരം കയ്യാളിയിരുന്നത് വരേണ്യ വര്‍ഗത്തില്‍പ്പെട്ട ഒരു വിഭാഗം ആളുകളാണെന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രി എസ് ജയശങ്കര്‍. കശ്മീരിന്റെ അമിധാതികാരം എടുത്തു കളഞ്ഞതിലൂടെ ജനങ്ങളെ ഇവരുടെ ദുര്‍ഭരണത്തില്‍ നിന്നും രക്ഷിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഒരു വിദേശ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജയശങ്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കശ്മീരിലെ ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയതിനു പിന്നില്‍ വ്യക്തമായ കാരണം ഉണ്ടായിരുന്നു. കശ്മീരില്‍ ഭീകരാക്രമണം നടക്കാന്‍ സാധ്യതയുള്ളതിനാലാണ് ആശയ വിനിമയ സംവിധാനങ്ങള്‍ താത്കാലികമായി വിച്ഛേദിച്ചത്. ജമ്മു കശ്മീരിന്റെ സമാധാനത്തെ തകര്‍ക്കുന്ന ചെറിയ കാര്യംപോലും നടക്കരുതെന്ന് നിര്‍ബന്ധമുണ്ട്. ഇക്കാരണത്താലാണ് മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ വീട്ടു തടങ്കലില്‍ പാര്‍പ്പിച്ചതെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
ജമ്മു കശ്മീരിലെ മുഴുവന്‍ വികസന പ്രവത്തനങ്ങള്‍ക്കും തടസ്സം നിന്ന പ്രധാന ഘടകം അമിതാധികാരം ആയിരുന്നു. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് ബാധകമാകുന്ന നിയമങ്ങള്‍ ഒന്നും തന്നെ കശ്മീരിന് ബാധകമായിരുന്നില്ല. കശ്മീരിലെ ഭൂരിഭാഗം ആളുകളും തൊഴില്‍ രഹിതര്‍ ആയിരുന്നു. വികസനമില്ലായ്മ കശ്മീരിനെ മുഖ്യധാരയില്‍ നിന്നും പുറകോട്ട് വലിക്കുകയും, ഭീകരവാദവും വിഘടനവാദവും വളരാന്‍ കാരണമാവുകയും ചെയ്തു. ചിലരുടെ സ്വാര്‍ത്ഥ താത്പര്യം കശ്മീരിനെ തീര്‍ത്തും ഒറ്റപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
ആര്‍ട്ടിക്കിള്‍ 370 എന്നത് ഇന്ത്യന്‍ ഭരണ ഘടനയിലെ ഒരു താത്കാലിക വ്യവസ്ഥയായിരുന്നു. എന്നാല്‍ ഇത് ചില രാജ്യങ്ങള്‍ ഇനിയും ഇക്കാര്യം മനസ്സിലാക്കിയിട്ടില്ല. ഇത് അംഗീകരിക്കാന്‍ ഇനിയും ചില രാജ്യങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത. കശ്മീര്‍ ഇന്ത്യയുടേതായെന്ന് വിശ്വസിക്കാനോ അംഗീകരിക്കാനോ കഴിയാത്ത പ്രധാന രാജ്യം ആണ് പാകിസ്ഥാന്‍. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമുള്ള ഇമ്രാന്‍ ഖാന്റെ പ്രവര്‍ത്തനങ്ങള്‍ പാകിസ്ഥാന്‍ ഭീകരരുടെ കേന്ദ്രമാണെന്ന് മറ്റ് രാജ്യങ്ങള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുത്തു. ഭീകരരുടെ നിര്‍മ്മാണ ശാലയാണ് പാകിസ്ഥാന്‍ എന്ന കാര്യം ഇന്ന് ലോക രാജ്യങ്ങള്‍ക്ക് അറിയാം എന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha






















