അടിപിടിക്കിടെ പരിക്ക്; മെഡിക്കല്‍ ഷോപ്പിലെത്തി മുറിവിന് മരുന്ന് വാങ്ങി കുരങ്ങൻ

ബംഗാളിലെ ബിര്‍ഭൂം ജില്ലയിലെ മല്ലാര്‍ പൂരിൽ അടിപിടിക്കിടെ പരിക്ക് പറ്റിയ കുരങ്ങൻ മെഡിക്കല്‍ ഷോപ്പിലെത്തി മുറിവിന് മരുന്ന് വാങ്ങിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. റെയില്‍വേ സ്റ്റേഷനില്‍ രണ്ട് കുരങ്ങുകള്‍ തമ്മിലുണ്ടായ അടിപിടിയില്‍ ഒരു കുരങ്ങിന് നന്നായി പരിക്കേറ്റു. കൈയിലും കാലിലും ശരീരത്തിലുമാണ് മുറിവേറ്റത്. പിന്നൊന്നും ആലോചിച്ചില്ല, നേരെ അടുത്തുള്ള മെഡിക്കല്‍ ഷോപ്പിലേക്ക് നടന്നു. ശരീരത്തിലേറ്റ മുറിവുകള്‍ മെഡിക്കല്‍ ഷോപ്പുകാരനെ കാണിച്ചു. കാര്യം മനസിലായ ഫാര്‍മസിസ്റ്റ് കുരങ്ങന്റെ മുറിവുകളില്‍ മരുന്ന് വച്ച് ബാന്‍ഡേജ് കെട്ടിക്കൊടുത്തു.
ബാന്‍ഡേജ് കെട്ടുമ്പോൾ വിനയത്തോടെ ഇരുന്നുകൊടുക്കുന്നത് വീഡിയോയിൽ കാണാം. കൂടാതെ മുറിവുണങ്ങാനുള്ള മരുന്നും വാങ്ങിക്കഴിച്ചാണ് കുരങ്ങ് മടങ്ങിയത്.
https://www.facebook.com/Malayalivartha






















