പാലം കടക്കുന്നതിനിടെ പുഴയിൽ വീണു; കാലിൽ കടിച്ച് മുതല; അനിയത്തിയുടെ കരച്ചിൽ കണ്ട് പകച്ച് സഹോദരൻ; ഒടുവിൽ

പാലം കടക്കുവാൻ ശ്രമിക്കുന്നതിനിടെ മുതല ആക്രമിച്ചു. പതിനഞ്ചുകാരനന്റെ മനോസാന്നിധ്യവും ധൈര്യവും അനിയത്തിക്കുട്ടിക്ക് തുണയായി. ഫിലിപ്പീൻസിലാണ് ഈ സംഭവം നടന്നത്. പുഴക്ക് കുറുകെ കിടന്ന പാലം കടക്കുന്നതിനിടെയായിരുന്നു ഹൈന ലിസ ഹാബി(12) യെ മുതല ആക്രമിച്ചത്.
ഹൈനയുടെ സഹോദരൻ ഹാഷിം പാലം കടന്ന് അക്കരെയെത്തിയപ്പോഴായിരുന്നു ഇത് നടന്നത്. പാലം കടക്കുന്നതിനിടെ പുഴയിലേക്ക് വീണ ഹൈനയെ മുതല ആക്രമിക്കുകയായിരുന്നു. മുതലയുടെ വായിൽ കാൽ ആയിരുന്നു. ഹൈനയെ പുഴയിലേക്ക് വലിച്ചുകൊണ്ടുപോകാൻ തുടങ്ങവെ രക്ഷിക്കാൻ ഹാഷിം പാഞ്ഞടുക്കുകയായിരുന്നു. ഹൈനയുടെ കയ്യിൽ മുറുകെ പിടിച്ച ഹാഷിം മുതലയെ പാറക്കല്ലുകൾ എടുത്തെറിഞ്ഞു. വലിയ പാറക്കല്ലുകൾ തലയിൽ പതിച്ചതോടെ ഹൈനയുടെ കാലിൽ നിന്ന് മുതല പിടിവിട്ടു. വലതുകാലിൽ ഗുരുതരമായ പരുക്കോടെ ഹൈന രക്ഷപ്പെടുകയും ചെയ്തു.
https://www.facebook.com/Malayalivartha






















