പുതിയ ഇന്ത്യയ്ക്കുള്ള ആരോഗ്യ സംവിധാനം; കലക്കി കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം, രാജ്യത്തിന് വേണ്ടത് ഇതൊക്കെയാണ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ ആയുഷ്മാൻ ഭാരതിനു പിന്നാലെ രാജ്യത്തെ അമ്പത് ശതമാനം പേരെ ലക്ഷ്യമിട്ട് പുതിയ ആരോഗ്യ പദ്ധതിയുമായി കേന്ദ്ര സർക്കാർ . 2018 ൽ ആരംഭിച്ച സർക്കാർ ‘ആയുഷ്മാൻ ഭാരതിന്’ സമാനമായിരിക്കും ഈ പദ്ധതി.’പുതിയ ഇന്ത്യയ്ക്കുള്ള ആരോഗ്യ സംവിധാനം’ എന്ന് വിശേഷിപ്പിച്ച പദ്ധതിയ്ക്കായി നീതി ആയോഗ് ഇതിനകം തന്നെ റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്.
ആരോഗ്യ പരിരക്ഷാ പദ്ധതികളൊന്നുമില്ലാത്ത രാജ്യത്തെ മധ്യവർഗത്തിന് പ്രയോജനം നൽകുന്നതാണ് പുതിയ പദ്ധതിയെന്നാണ് നീതി ആയോഗ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത് .രാജ്യത്തെ മധ്യവർഗത്തിന്റെ 50 ശതമാനത്തെ ഈ പദ്ധതിയിൽ ഉൾപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. മാത്രമല്ല, പദ്ധതി വിജയകരമായി നടപ്പിലാക്കുകയാണെങ്കിൽ, 200-300 രൂപ പ്രീമിയം അടച്ചുകൊണ്ട് മധ്യവർഗത്തിന് മികച്ച മെഡിക്കൽ സേവനങ്ങൾ ലഭിക്കും.
ഈ വിഭാഗത്തിൽപ്പെട്ടവർക്ക് ആരോഗ്യ പരിപാലനച്ചെലവുകൾ കുറയ്ക്കാൻ കഴിയുന്ന പദ്ധതിയാണിതെന്നും ആയോഗ് റിപ്പോർട്ടിൽ പറയുന്നു.
https://www.facebook.com/Malayalivartha