മഹാരാഷ്ട്രയില്‍ ബി.ജെ.പിയ്ക്കും ശിവ്സേന–എന്‍.സി.പി–കോണ്‍ഗ്രസ് സഖ്യത്തിനും ഇന്ന് നിര്‍ണായക ദിനം; വിശ്വാസ വോട്ടെടുപ്പ് നടത്തുന്ന കാര്യത്തില്‍ സുപ്രീംകോടതി രാവിലെ 10.30ന് ഉത്തരവ് പുറപ്പെടുവിക്കും; എത്രസമയം വിശ്വാസവോട്ടെടുപ്പിനായി അനുവദിക്കുമെന്നതും നിര്‍ണായകമാണ്

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ബിജെപി സര്‍ക്കാരും നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കേണ്ടത് എപ്പോഴാണെന്ന് സുപ്രീം കോടതി വിധിയോടെ അറിയാം.രണ്ടാഴ്ച സമയം ഗവര്‍ണര്‍ ബിജെപിക്ക് നല്‍കിയിട്ടുണ്ടെന്നാണ് ബിജെപിക്ക് വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ മുകള്‍ റോത്തഗി വാദിച്ചത്. എന്നാല്‍ 48 മണിക്കൂറിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ നിര്‍ദേശിക്കണമെന്നാണ് ത്രികക്ഷി സഖ്യം ആവശ്യപ്പെട്ടത്.എത്രസമയം വിശ്വാസവോട്ടെടുപ്പിനായി അനുവദിക്കുമെന്നതും നിര്‍ണായകമാണ്. ...
അതിനിടെ, ബി.ജെ.പിക്ക് താക്കീതായി മുംബൈയില്‍ മഹാ സഖ്യത്തിന്‍റെ ശക്തി പ്രകടനം. മഹാരാഷ്ട്രയില്‍ ഒന്നിച്ചുനില്‍ക്കുമെന്നും ബി.ജെ.പിക്ക് ഗുണമാകുന്നതൊന്നും ചെയ്യില്ലെന്നും സഖ്യത്തിലെ എം.എല്‍.എ മാര്‍ പ്രതിജ്ഞ ചെയ്തു. മുംബൈ ഗ്രാന്‍റ് ഹയാത്ത് ഹോട്ടലില്‍ 162 എം.എല്‍.എമാരെ അണിനിരത്തിയായിരുന്നു മഹാസഖ്യത്തിന്‍റെ ശക്തിപ്രകടനം.
വൈകിട്ട് ഏഴ് മണിയോടെയാണ് എം.എൽ.എമാരുമായി ബസുകൾ മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ഗ്രാൻഡ് ഹയാത്തിലെത്തിയത്. ശിവസേന, എൻസിപി, കോൺഗ്രസ് സഖ്യത്തിന്‍റെ ഭാഗമായി 162 പേർ. എൻ.സി.പി അധ്യക്ഷൻ ശരദ് പവാര്‍, മകളും എംപിയുമായ സുപ്രിയ സുലെ, രോഹിത് പവാര്‍ എന്നിവരാണ് ആദ്യം ഹോട്ടലിലെത്തിയത്. പിന്നീട് ഉദ്ധവ് താക്കറെയും മകൻ ആദിത്യ താക്കറെയും. പിന്നീട് കോൺഗ്രസ് നേതാക്കൾ ഓരോരുത്തരായെത്തി. എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ ചൊല്ലിക്കൊടുത്ത എംഎൽഎമാർ ഏറ്റുചൊല്ലി.
കഴിഞ്ഞ വര്‍ഷം കര്‍ണാടകത്തില്‍ സമാനമായ പ്രതിസന്ധിയുണ്ടായപ്പോള്‍ ജസ്റ്റിസ് എ.കെ. സിക്രിയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബഞ്ച് എത്രയും പെട്ടെന്ന് വിശ്വാസവോട്ടെുപ്പ് നടത്താനാണ് ഉത്തരവിട്ടത്. 2018 മെയ് 18-നാണ് ജസ്റ്റിസുമാരായ എ.കെ. സിക്രിയും എസ്.എ. ബോബ്ഡെയും അശോക് ഭൂഷണും അടങ്ങുന്ന ബഞ്ച് വാദം കേട്ടത്.തൊട്ടടുത്ത ദിവസം അതായത് മെയ് 19-ന് ശനിയാഴ്ച വൈകീട്ട് നാലു മണിയോടെ വിശ്വാസവോട്ടെടുപ്പ് നടന്നിരിക്കണമെന്നാണ് വാദത്തിനൊടുവില്‍ കോടതി ഉത്തരവിട്ടത്.
സമാനമായ അന്തരീക്ഷത്തിൽ സുപ്രീം കോടതി എന്ത് തീരുമാനമാവും എടുക്കുക എന്ന് ഉറ്റു നോക്കുകയാണ് രാജ്യം. മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അനിശ്ചിതാവസ്ഥയ്ക്ക് ഇനിയെങ്കിലും ഒരു തീരുമനമാകുമോ എന്ന കാത്തിരിപ്പിലാണ് ജനാധിപത്യ വിശ്വാസികൾ.
https://www.facebook.com/Malayalivartha
























