ഹൈദരാബാദില്‍ നിയന്ത്രണം വിട്ട ബിഎംഡബ്ല്യു കാറിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഹൈദരാബാദില്‍ നിയന്ത്രണം വിട്ട ബിഎംഡബ്ല്യു കാറിടിച്ച് ബൈക്ക് യാത്രികന്‍ കൊല്ലപ്പെട്ടു. ഹൈദരാബാദിലെ ഹൈടെക് സിറ്റിക്ക് അടുത്തായാണ് അപകടമുണ്ടായത്.അഭിഷേക് ആനന്ദ് എന്നയാളാണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന യുവതിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാറോടിച്ചവരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. തെറ്റായ ദിശയിലൂടെയാണ് കാര്‍ ഓടിച്ചിരുന്നതെന്നും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























