പിഎസ്എല്‍വി-സി47ന്റെ വിക്ഷേപണത്തിനൊരുങ്ങി ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍, വിക്ഷേപണത്തിന്റെ കൗണ്ട്ഡൗണ്‍ ഇന്ന് രാവിലെ തുടങ്ങി

പിഎസ്എല്‍വി-സി47ന്റെ വിക്ഷേപണത്തിനൊരുങ്ങി ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ). വിക്ഷേപണത്തിന്റെ കൗണ്ട്ഡൗണ്‍ ഇന്ന് രാവിലെ തുടങ്ങി. ബുധനാഴ്ച രാവിലെ 9.28 ന് ആന്ധ്രയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്നാണ് വിക്ഷേപണം.
ഇന്ത്യയുടെ വിദൂര സംവേദന ഉപഗ്രഹം കാര്‍ട്ടോസാറ്റ്-മൂന്നും അമേരിക്കയുടെ 13 വാണിജ്യ നാനോ ഉപഗ്രഹങ്ങളുമാണ് പിഎസ്എല്‍വി-സി47 ഭ്രമണ പഥത്തിലെത്തിക്കുക. സ്ഥിരമായി സൂര്യപ്രകാശം ലഭ്യമാകുന്ന സണ്‍ സിങ്ക്രണസ് ഓര്‍ബിറ്റ് അഥവാ സൂര്യ സമന്വയ ഭ്രമണപഥത്തിലാണ് ഈ കൃത്രിമോപഗ്രഹങ്ങള്‍ എത്തിക്കുക.
https://www.facebook.com/Malayalivartha
























