ഇരട്ട കുഞ്ഞുങ്ങളാണ് ജനിക്കാൻ പോകുന്നതെന്നറിഞ്ഞ് സന്തോഷിച്ചു; ഒരു ഉടലും രണ്ട് തലയും മൂന്ന് കൈകളുമായി പിറന്ന കുഞ്ഞിനെക്കണ്ട് ബോധരഹിതയായി അമ്മ

ഒരു ഉടലും രണ്ട് തലയും മൂന്ന് കൈകളുമായി പിറന്ന കുഞ്ഞിനെക്കണ്ട് ബോധരഹിതയായി അമ്മ. മധ്യപ്രദേശ് സ്വദേശിയായ ബബിത അഹിവാർ എന്ന 23കാരിയാണ് ജില്ലാ ആശുപത്രിയിൽ രണ്ട് തലയുള്ള കുഞ്ഞിന് ജന്മം നൽകിയത്. 3.3 കിലോയാണ് കുഞ്ഞിന്റെ ഭാരം. സ്കാനിംഗിൽ ഇരട്ടക്കുട്ടികളാണെന്ന് കണ്ടെത്തിയിരുന്നു. രണ്ട് കുഞ്ഞുങ്ങളാണ് ജനിക്കാൻ പോകുന്നതറിഞ്ഞ് ബബിതയും ഭർത്താവും ഏറെ സന്തോഷിച്ചു. എന്നാൽ ഭ്രൂണം ശരിയായ രീതിയിൽ വളർച്ച പ്രാപിക്കാത്തതിനെ തുടർന്നാണ് സയാമീസ് ഇരട്ടയായി കുഞ്ഞ് ജനിച്ചത്. 36-ാമത്തെ ആഴ്ചയിലാണ് സയാമീസ് ഇരട്ടകളാണെന്ന് തിരിച്ചറിയുന്നത്. കുഞ്ഞിന് വിദഗ്ധ ചികിൽസ നൽകണമെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ ഇവരുടെ സാമ്പത്തികസ്ഥിതി മോശമാണ്. കൂലിപണിക്കാരനാണ് ബബിതയുടെ ഭർത്താവ്. കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ ആദ്യത്തെ കുഞ്ഞാണിത്. ഇത്തരം കുഞ്ഞുങ്ങൾക്ക് അധികം കാലം ആയുസില്ലെന്നാണ് ഡോക്ടർമാർ വെളിപ്പെടുത്തുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ജനിച്ചപ്പോൾ എട്ട് കിലോയുണ്ടായിരുന്ന കുട്ടി 24 മണിക്കൂർ കൊണ്ട് 13 കിലോയായി. 17 ഇഞ്ചക്‌ഷൻ നൽകിയാണ് കുട്ടിയെ കൊന്നുവെന്ന തരത്തിൽ വാട്സ്ആപ്പിൽ അടക്കം സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ വോയിസ് ക്ലിപ്പും, വീഡിയോയും പ്രചരിച്ചത്. അസമിലെ ഗുവാഹത്തിയിലുള്ള ജില്ലാ ആശുപത്രിയിൽ ജനിച്ച രാക്ഷസരൂപമുള്ള കുട്ടിയെ ഗുവാഹത്തിയിലേയ്ക്ക് പോയ ഒരു എസ്ഐ കണ്ടപ്പോൾ നൽകുന്ന വിശദീകരണം എന്ന മട്ടിലായിരുന്നു പ്രചരണം. ഹാർലിക്വിൻ ഇക്തിയോസിസ് എന്നറിയപ്പെടുന്ന ജനിതക രോഗാവസ്ഥയിൽ ജനിച്ച കുട്ടിയുടെ വിഡിയോയാണ് ഇത്തരത്തിൽ തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത്. നവജാതശിശുവിന്റെ ചർമം ഉറച്ച് കട്ടിയായി ശൽക്കങ്ങൾ രൂപപ്പെടുന്നതാണ് ഈ ജനിതക വൈകല്യം. ‘ഹാർലിക്വിൻ ബേബി’ എന്നും ഇത്തരം കുഞ്ഞുങ്ങളെ വിളിക്കാറുണ്ട്. ഹാർലിക്വിൻ ഇക്തിയോസിസ് എന്ന ജനിതക വൈകല്യം ഏകദേശം 20 തരത്തിലുള്ളവ കണ്ടെത്തിയിട്ടുണ്ട്. പാരമ്പര്യമായും അല്ലാതെയും ഈ വൈകല്യുമുണ്ടാകാറുണ്ട്. പാരമ്പര്യമായുള്ള വൈകല്യം ജനിക്കുമ്പോഴോ ജനിച്ചു കഴിഞ്ഞ് ഒരു വർഷത്തിനുള്ളിലോ ലക്ഷണങ്ങൾ കാണിക്കും.
ഈ വീഡിയോയ്ക്ക് ഏതാനും മാസത്തെ പഴക്കമുണ്ടായിരുന്നു. ജൂൺ–ജൂലൈ മാസങ്ങളിൽ ഈ വിഡിയോ പല തലക്കെട്ടുകളോടെ യൂട്യൂബിൽ ഉൾപ്പെടെ പ്രചരിച്ചിരുന്നു. മനുഷ്യന് ആടിലുണ്ടായ കുട്ടി, അന്യഗ്രഹജീവിയായ കുട്ടി തുടങ്ങിയ വിശേഷണങ്ങളായിരുന്നു ഈ കുരുന്നിനു നേരിടേണ്ടി വന്നത്. ബ്രസീലിൽ കണ്ടെത്തിയ കുട്ടിയെന്ന മട്ടിൽ അന്നു പല വിദേശ വെബ്സൈറ്റുകളും ഈ വിഡിയോ പ്രചരിപ്പിച്ചിരുന്നു. തികച്ചും ഭാവനാസൃഷ്ടിയാണു ഈ ശബ്ദസന്ദേശം. ശരീരത്തിൽ ചർമകോശങ്ങൾ അടിഞ്ഞു കൂടി, അവ പൊഴിഞ്ഞുപോകാതെ വെളുത്ത നിറത്തിൽ ഒരു പടച്ചട്ട പോലെ കട്ടിയായി നിൽക്കുകയാണു കുട്ടിയുടെ ശരീരത്തിൽ. ചില ഭാഗങ്ങളിൽ ചർമം പൂർണമായും ഇളകിപ്പോയിട്ടുണ്ട്. മറ്റിടങ്ങളിൽ വിള്ളലുകൾക്കു സമാനമായും രൂപപ്പെട്ടിട്ടുമുണ്ട്. കണ്ണുകള്‍ക്കും വായിനും ചെവിക്കുമെല്ലാം പ്രത്യേക രൂപമായിരിക്കും. ഇതാണു കുട്ടിയുടെ അസാധാരണ രൂപത്തിനും കാരണം.
https://www.facebook.com/Malayalivartha



























