ഭർത്താവിനെ പെട്രോളൊഴിച്ച് പച്ചയ്ക്ക് കത്തിച്ച് കൊല്ലാൻ ശ്രമം; പിന്നാലെ സ്വയം ആത്മഹത്യക്ക് ശ്രമിച്ചു; കാരണം ഞെട്ടിക്കുന്നത്; സംഭവം ഇങ്ങനെ

സഹപ്രവര്‍ത്തകയുമായി കാമുകനായ പൊലീസിന് അവിഹിതം. ഇത് കണ്ടെത്തിയതിന് പിന്നാലെ കാമുകനെ കാമുകി പെട്രോളൊഴിച്ച് പച്ചയ്ക്ക് കത്തിച്ചു. ചെന്നൈയിലെ വില്‍പുരത്ത് ഞായറാഴ്ച രാത്രി ഒരു മണിയോടെയാണ് നടുക്കുന്ന സംഭവം നടന്നത്. തമിഴ്നാട് സ്പെഷ്യല്‍ പൊലീസ് കോണ്‍സ്റ്റബിളായ വെങ്കിടേഷിനെ കാമുകി തീ കൊളുത്തുകയായിരുന്നു. അതിന് ശേഷം കാമുകി ആത്മഹത്യക്ക് ശ്രമിച്ചു. എന്നാൽ ആഷയെ പൊലീസ് അറസ്റ്റ് ചെയ്തതോടെ ഈ നീക്കം തടസ്സപ്പെട്ടു. എണ്‍പത് ശതമാനത്തിലേറെ പൊള്ളലേറ്റ വെങ്കിടേഷിനെ കില്‍പാക് മെഡിക്കല്‍ കോളേജില്‍ ചികിത്സയാണ്.
വില്‍പുരം സ്വദേശിയായ ജയ എന്ന സ്ത്രീയെ വെങ്കിടേഷ് 2012ല്‍ വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ രണ്ട് കുട്ടികൾ. എന്നാല്‍ 2015ല്‍ ആഷയുമായുള്ള അവിഹിത ബന്ധത്തെ തുടര്‍ന്ന് ജയ ഇയാളില്‍ നിന്ന് വിവാഹമോചനം നേടി. വിവാഹ മോചനത്തിന് ശേഷം ജയയുമായുള്ള ബന്ധത്തില്‍ പിറന്ന മകളും ഇവർക്കൊപ്പം സത്യമൂര്‍ത്തി നഗറിലെ പൊലീസ് ക്വാര്‍ട്ടേഴ്സിൽ ഉണ്ടായിരുന്നു. ഇതിനിടയിൽ ഭര്‍ത്താവിനെ ഉപേക്ഷിച്ച് ആഷ വെങ്കിടേഷിനൊപ്പം താമസം തുടങ്ങി. മാസങ്ങള്‍ മാത്രമേ ആയിട്ടുണ്ടായിരുന്നുള്ളൂ .
വെങ്കിടേഷ് ദീര്‍ഘനേരം ചാറ്റ് ചെയ്യുന്നതും സന്ദേശമയക്കുന്നതും ശ്രദ്ധയില്‍പ്പെട്ട ആഷയ്ക്ക് സംശയം തോന്നി . തുടർന്ന് നടത്തിയ അന്വേഷണത്തിൽ വെങ്കിടേഷിന് സഹപ്രവര്‍ത്തകയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. ഇതോടെകലി പൂണ്ട ആഷ വെങ്കിടേഷിനെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ഇങ്ങനെയാണ് പൊലീസ് കണ്ടെത്തൽ. പൊലീസ് ക്വാര്‍ട്ടേഴ്സിനുള്ളില്‍ വച്ചായിരുന്നു വെങ്കിടേഷിനോട് ആഷ ഇങ്ങനെ ചെയ്തത്.ശരീരത്തില്‍ തീ പടര്‍ന്ന നിലയില്‍ വെങ്കിടേഷ് ക്വാര്‍ട്ടേഴ്സിന് വെളിയിലേക്ക് ഓടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























