വെറും ഇരുപത്തിയേഴ് മിനിറ്റ് മാത്രം ; ഞൊടിയിടയിൽ അത് സംഭവിക്കും ചങ്കിടിപ്പിൻറെ മണിക്കൂറുകളിലൂടെ ഐ എസ് ആർ ഒ ; രാജ്യം വീണ്ടും കാത്തിരിക്കുന്നു

വീണ്ടും മറ്റൊരു ചരിത്ര മുഹൂർത്തത്തിനൊരുങ്ങി ഐ എസ ആർ ഓ. പ്രതീക്ഷയോടെ ഇന്ത്യൻ ജനതയും കാത്തിരിക്കുന്നു. നാളെയാണ് ആ നിർണ്ണയാക ദിനം. 27 മിനിറ്റിനുള്ളിൽ 14 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനൊരുങ്ങുകയാണ് ഐഎസ്ആർഒ. ഇന്ത്യയുടെ ഇമേജ് സെന്‍സിങ് ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് –3 യുടെ കൂടെയാണ് അമേരിക്കയുടെ 13 ഉപഗ്രഹങ്ങളും വിക്ഷേപിക്കുവാൻ ഒരുങ്ങുന്നത്. നാളെ രാവിലെ 9.28 ന് സതീഷ് ധവാന്‍ സ്പേഷ് സെന്ററില്‍ നിന്നാണ് വിക്ഷേപണം നടത്തുക. ചന്ദ്രയാന്‍ രണ്ടിനു ശേഷമുള്ള മറ്റൊരു ചരിത്ര നേട്ടെത്തിനൊരുങ്ങുകയാണ് ഇസ്റോ എന്നത് നിർണ്ണായകം. ഇരുപത്തിയേഴ് മിനിറ്റുനുള്ളില്‍ 14 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുന്ന നിര്‍ണായകമായ വിക്ഷേപണം വിജയകരമാകുന്നത് കാത്തിരിക്കുകയാണ് ഏവരും. ഇന്ത്യയുടെ മൂന്നാം തലമുറയായ ഹൈറസലൂഷന്‍ ഭൂനിരീക്ഷണ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് മൂന്നാണ് വിക്ഷേപിക്കുന്നതില്‍ പ്രമുഖന്‍ . 1625 കിലോ ഗ്രാം ഭാരമുള്ള ഉപഗ്രഹമാണിത്.
നഗര ,ഗ്രാമീണ തീരദേശ മേഖലകളിലെ വികസനത്തിനും ഭൂവിനിയോഗത്തിനും ആവശ്യമായ ഫോട്ടോകളായിരിക്കും നല്‍കുന്നത്. രാവിലെ 9.28നാണ് അത് വിക്ഷേപിക്കുന്നത്. കാര്‍ട്ടോസാറ്റ് 17 മിനിറ്റുകൾക്കകം ഭ്രമണപഥത്തിലെത്തുമെന്നതും ശ്രദ്ധേയമായ കാര്യമാണ്. തൊട്ടുപിറകെ അമേരിക്കയുടെ 13 നാനോ ഉപഗ്രഹങ്ങള്‍ ഒന്നിനു പിറകെ ഒന്നായി ഭ്രമണപഥം തൊടാനൊരുങ്ങുകയാണ്. 12 എണ്ണം ഫ്‌ളോക്ക് -4 വിഭാഗത്തില്‍പെട്ട ഭൂമി നിരീക്ഷണത്തിനുള്ളതാണ് മറ്റൊന്ന് ആശയവിനിമയത്തിനുള്ള ടെസ്റ്റ് ബെഡ് ഉപഗ്രഹവും. ഇസ്റോയുടെ വാണിജ്യ വിഭാഗമായ ന്യൂസ് സ്പേസ് ഇന്ത്യ ലിമിറ്റഡാണ് നാനോ ഉപഗ്രങ്ങളെ ഭ്രമണപഥത്തില്‍ എത്തിക്കുന്നത്. ഏകദേശം 320 ടൺ ഭാരമുള്ള പിഎസ്എൽവി-എക്‌സ്എൽ നാല് റോക്കറ്റിനാണ് ഇത്തവണ ഉപഗ്രങ്ങളെ ഭ്രമണപഥത്തിലേക്കെത്തുന്ന ചുമതല ഉള്ളത്.ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്‌റോ) 14 ഉപഗ്രഹങ്ങളുള്ള പിഎസ്‌എൽവി-എക്സ്എൽ വേരിയൻറ് അയയ്‌ക്കും. പറന്നുയർന്ന് ഏകദേശം 17 മിനിറ്റ് കഴിഞ്ഞാൽ പിഎസ്‌എൽവി റോക്കറ്റ് ആദ്യം കാർട്ടോസാറ്റ് -3 ഭ്രമണപഥത്തിലേക്ക് നീങ്ങും, ഇതിന് അഞ്ച് വർഷത്തെ ദൗത്യമാണ് ഉള്ളത് .
https://www.facebook.com/Malayalivartha
























