മഹാരാഷ്ട്ര മുഖ്യമന്ത്രിപദത്തിലേക്ക് ഉദ്ധവ് താക്കറെ നാളെ സത്യപ്രതിജ്ഞ ചെയ്യും; കോണ്‍ഗ്രസ് ശിവസേന എന്‍സിപി സഖ്യത്തിന്റെ നിയമസഭാ കക്ഷി നേതാവായി ഉദ്ധവ് താക്കറെയെ തെരഞ്ഞെടുത്തു; എന്‍.സി.പി കോണ്‍ഗ്രസ് ശിവസേനാ സഖ്യം പൂത്തുലയുമോയെന്ന് കണ്ടറിയാം

കോണ്‍ഗ്രസ്ശിവസേന എന്‍സിപി സഖ്യത്തിന്റെ നിയമസഭാ കക്ഷി നേതാവായി ഉദ്ധവ് താക്കറെയെ തെരഞ്ഞെടുത്തു. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന മൂന്നുപാര്‍ട്ടികളുടെ സംയുക്ത നിയമസഭാ കക്ഷിയോഗത്തിലാണ് ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തത്.
എന്‍.സി.പി കോണ്‍ഗ്രസ് ശിവസേനാ സഖ്യം മഹാ വികാസ് അഘാഡിയുടെ നേതാവും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായുമായി ഉദ്ധവ് താക്കറേയെ നാമനിര്‍ദേശം ചെയ്തുകൊണ്ടുള്ള പ്രമേയം ത്രികക്ഷി എം.എല്‍.എമാര്‍ ഏകകണ്‌ഠേന പാസാക്കി.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവച്ചതിന് പിന്നാലെയാണ് ത്രികക്ഷി സഖ്യത്തിന്റെ സംയുക്ത യോഗം ചേര്‍ന്നത്. സഖ്യ നേതാക്കള്‍ ചൊവ്വാഴ്ച രാത്രി ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയെ കാണും.
https://www.facebook.com/Malayalivartha



























