ഫാത്തിമ ലത്തീഫിന്റെ പിതാവും സഹോദരിയും വീണ്ടും ചെന്നൈയിൽ; ഫാത്തിമയുടെ ലാപ്‌ടോപും ടാബും അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറും; പ്രധാനമന്ത്രിയേയും നേരിൽ കണ്ട് പരാതി ബോധിപ്പിച്ച ശേഷമേ തിരികെ നാട്ടിലേക്ക് മടങ്ങൂ എന്ന് പിതാവ് അബ്ദുൽ ലത്തീഫ് പറഞ്ഞു; ഒന്നാം വര്‍ഷ എം.എ ഹ്യുമാനിറ്റീസ് ഇന്റഗ്രേറ്റഡ് വിദ്യാര്‍ത്ഥിനിയായ ഫാത്തിമയുടെ മൃതശരീരം ഹോസ്റ്റലിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കാണപ്പെടുകയായിരുന്നു

ഫാത്തിമയുടെ ലാപ്‌ടോപ്പും ഫോണും ഹാജരാക്കാണമെന്നാവശ്യപ്പെട്ട് കമ്മീഷണർ ഓഫീസിൽ നിന്നും കത്ത് വന്നതിന്റെ അടിസ്ഥാനത്തിലാണ് പിതാവ് അബ്ദുൽ ലത്തീഫും സഹോദരി അയിഷ ലത്തീഫും ചെന്നൈയിലേക്കെത്തിയത്. ഇവർക്കൊപ്പം മുൻ മേയർ രാജേന്ദ്രബാബുവും സംഘത്തിലുണ്ട്.ഫാത്തിമയുടെ ഫോൺ തങ്ങളുടെ സാന്നിധ്യത്തിൽ മാത്രമേ പരിശോധിക്കാവൂ എന്നാവശ്യപ്പെട്ട് നേരേത്തേ അബ്ദുൽ ലത്തീഫ് അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷ അന്വേഷണ ഉദ്യോഗസ്ഥർ അംഗീകരിച്ചിട്ടുണ്ട്. അതിനായി ഫോറൻസിക് ഉദ്യോഗസ്ഥരുടെ മുന്നിലാവും സംഘം ആദ്യം ഹാജരാവുക. പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥരെയും സംഘം നേരിൽ കാണും. ശേഷം തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെയും എം.കെ സ്റ്റാലിനെയും സന്ദർശിക്കും.
ഒപ്പം തന്റെ മകളുടെ മരണത്തിന് പിന്നിലെ ദുരൂഹത കണ്ടെത്തുക, കൊല്ലം മേയറേയും തന്റെ മകളേയും അപമാനിച്ച കോട്ടുർ പുരം പൊലീസിനെതിരെ നടപടിയെടുക്കുക, മദ്രാസ് ഐഐടിയിൽ നിരന്തരമായി നടക്കുന്ന വിദ്യാർത്ഥി ആത്മഹത്യകൾ അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി ചെന്നൈ ഹൈക്കോടതിയെ സമീപിക്കും. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന് വിശ്വസിക്കുന്നതായും ലത്തീഫ് പുറപ്പെടും മുൻപ് മാധ്യമങ്ങളോട് പറഞ്ഞു.
ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ അന്വേഷണ വിധേയമായാണ് വീട്ടുകാരെ വീണ്ടും ചെന്നൈയിലേക്ക് വിളിപ്പിചത്. ഫാത്തിമയുടെ ഐപാഡും ലാപ്‌ടോപ്പും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാക്കാനായാണ് ഇവരെ വിളിപ്പിച്ചത് . സമൻസ് കൈയ്യിൽ കിട്ടിയാൽ ഉടൻ ചെന്നൈയിലേക്ക് യാത്ര തിരിക്കുമെന്ന് ഫാത്തിമയുടെ പിതാവ് അബ്ദുൽ ലത്തീഫ് പറഞ്ഞിരുന്നു.
ഫാത്തിമ ലത്തീഫിന്റെ പിതാവ് അബ്ദുൽ ലത്തീഫിനേയും ഇരട്ട സഹോദരി അയിഷ ലത്തീഫിനെയുമാണ് ചെന്നൈയിലേക്ക് വീണ്ടും വിളിപ്പിചത്.. അന്വേഷണത്തിന്റെ ഭാഗമായി ഫാത്തിമയുടെ മൊബൈൽ ഫോൺ തങ്ങളുടെ സാന്നിധ്യത്തിൽ മാത്രമേ തുറക്കാവൂ എന്ന് നേരത്തേ അന്വേഷണ ഉദ്യോഗസ്ഥരോട് വീട്ടുകാർ ആവശ്യപ്പെട്ടിരുന്നു. അതിന്റെ ഭാഗമായാണ് ഇവരെ വിളിപ്പിക്കുന്നത്.
ഫാത്തിമയുടെ ലാപ്‌ടോപ്പും ഐപാഡും അന്വേഷണ സംഘത്തിന് കൈമാറും. അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും അതിനാലാണ് തന്റെ പക്കലുള്ള തെളിവുകൾ മാധ്യമങ്ങൾക്ക് നൽകാത്തതെന്നും ലത്തീഫ് ആവർത്തിച്ചു.
ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ അന്വേഷണ വിധേയമായി വീട്ടുകാരെ വീണ്ടും ചെന്നൈയിലേക്ക് വിളിപ്പിക്കും. ഫാത്തിമയുടെ ഐപാഡും ലാപ്‌ടോപ്പും അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാക്കാനായാണ് ഇവരെ വിളിപ്പിക്കുക. സമൻസ് കൈയ്യിൽ കിട്ടിയാൽ ഉടൻ ചെന്നൈയിലേക്ക് യാത്ര തിരിക്കുമെന്ന് ഫാത്തിമയുടെ പിതാവ് അബ്ദുൽ ലത്തീഫ് പറഞ്ഞു.
ഫാത്തിമ ലത്തീഫിന്റെ പിതാവ് അബ്ദുൽ ലത്തീഫിനേയും ഇരട്ട സഹോദരി അയിഷ ലത്തീഫിനെയുമാണ് ചെന്നൈയിലേക്ക് വീണ്ടും വിളിപ്പിക്കുക. അന്വേഷണത്തിന്റെ ഭാഗമായി ഫാത്തിമയുടെ മൊബൈൽ ഫോൺ തങ്ങളുടെ സാന്നിധ്യത്തിൽ മാത്രമേ തുറക്കാവൂ എന്ന് നേരത്തേ അന്വേഷണ ഉദ്യോഗസ്ഥരോട് വീട്ടുകാർ ആവശ്യപ്പെട്ടിരുന്നുവെന്നും അതിനായാണ് വിളിപ്പിക്കുന്നതെന്നും അബ്ദുൽ ലത്തീഫ് പറഞ്ഞു.
സമൻസ് ഇതുവരെയും കയ്യിലെത്തിയിട്ടില്ലെന്നും കിട്ടിയാലുടൻ ചെന്നൈയിലേക്ക് യാത്ര തിരിക്കുമെന്നും അബ്ദുൽ ലത്തീഫ് പറഞ്ഞു. ഫാത്തിമയുടെ ലാപ്‌ടോപ്പും ഐപാഡും അന്വേഷണ സംഘത്തിന് കൈമാറും. അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും അതിനാലാണ് തന്റെ പക്കലുള്ള തെളിവുകൾ മാധ്യമങ്ങൾക്ക് നൽകാത്തതെന്നും ലത്തീഫ് ആവർത്തിച്ചു.
ചില അധ്യാപകരുടെ ഭാഗത്തുനിന്നുള്ള പീഡന൦ മൂലം കഴിഞ്ഞ വർഷം മദ്രാസ് ഐഐടിയിൽ കൊല്ലം മുണ്ടയ്ക്കൽ സ്വദേശി ഉൾപ്പെടെ 6 വിദ്യാർഥികൾ ജീവനൊടുക്കിയിരുന്നു. അതിനു മുൻപു 2 വർഷങ്ങളിലായി 7 വിദ്യാർഥികളാണിങ്ങനെ മരിച്ചത് ഫാത്തിമയുടെ പിതാവ് ആരോപിച്ചു.
ഫാത്തിമ ലത്തീഫ് സുദർശൻ പത്മനാഭൻ എന്ന അധ്യാപകൻറെ ദളിത് വർഗീയ പകയിലൂന്നിയ മാനസിക പീഡനം മൂല൦ പെണ്‍കുട്ടി ജീവനൊടുക്കിയത് എന്നു ആരോപണമുയർന്നിരുന്നു.. കുറ്റക്കാരായ അധ്യാപകരെ സംരക്ഷിക്കുന്ന നിലപാടാണു തമിഴ്‌നാട് പൊലീസ് സ്വീകരിക്കുന്നതെന്നും കുടുംബം ആരോപിച്ചിരുന്നു. മൃതദേഹം ഏറ്റുവാങ്ങാനായി ചെന്നൈയില്‍ പോയ കൊല്ലം മേയര്‍ ഉള്‍പ്പടെയുള്ളവരോടു പൊലീസ് മോശമായാണു പെരുമാറിയതെന്നും കുടുംബം ആരോപിച്ചു.
മദ്രാസ് ഐ.ഐ.ടിയില്‍ ആത്മഹത്യ ചെയ്ത മലയാളി വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫിന്റെ മരണത്തിന് പിന്നില്‍ അദ്ധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭന്‍ എന്ന് ആരോപണം. 'സുദര്‍ശന്‍ പത്മനാഭനാണ് എന്റെ മരണത്തിന് കാരണം' എന്ന ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
ഒന്നാം വര്‍ഷ എം.എ ഹ്യുമാനിറ്റീസ് ഇന്റഗ്രേറ്റഡ് വിദ്യാര്‍ത്ഥിനിയായ ഫാത്തിമയുടെ മൃതശരീരം ഹോസ്റ്റലിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കാണപ്പെടുകയായിരുന്നു.. രാവിലെ പത്തു മണിക്ക് ഫാത്തിമയുടെ മാതാവ് സജിത ഫോണില്‍ ഏറെ നേരം വിളിച്ചിട്ടും കിട്ടാതായതോടെ കൂട്ടുകാരികളോട് അന്വേഷിക്കാന്‍ ആവശ്യപ്പടുകയായിരുന്നു. അകത്തു നിന്ന് കുറ്റിയിട്ട മുറിയുടെ വാതില്‍ പൊളിച്ച് അകത്തു കടന്നതോടെയാണ് സുഹൃത്തുക്കള്‍ ഈ കാഴ്ച കണ്ടത്.
ഇന്റേണല്‍ മാര്‍ക്കുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥിനിക്കും ആരോപണ വിധേയനായ അദ്ധ്യാപകനും തമ്മില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇരുപതില്‍ 13 മാര്‍ക്കാണ് ഫാത്തിമയ്ക്ക് ലഭിച്ചിരുന്നത്. തനിക്ക് പതിനെട്ട് മാര്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി അവര്‍ അപ്പീല്‍ നല്‍കുകയും പുനഃപരിശോധനയില്‍ അത് ശരിയാണെന്ന് തെളിയുകയും ചെയ്തു. ഇത് ഫാത്തിമയെ മാനസികമായി ബാധിച്ചിരുന്നതായി പറയപ്പെടുന്നു. ഐ.ഐ.ടിയില്‍ ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ ഫിലോസഫിയിലെ അസിസ്റ്റന്റ് പ്രൊഫസറാണ് സുദര്‍ശന്‍ പത്മനാഭന്‍.
ഏതായാലും അന്വേഷണം ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്.കുറ്റവാളികൾ പിടിക്കപ്പെടും എന്ന് തന്നെയാണ് ഫാത്തിമയുടെ കുടുംബത്തിന്റെ പ്രതീക്ഷ.
https://www.facebook.com/Malayalivartha



























