മുഖംമറച്ച സ്ത്രീകളില്‍ അവളും; അഫ്ഗാനില്‍ കീഴടങ്ങിയ ഐസിസ് സംഘത്തില്‍ തിരുവനന്തപുരം ആറ്റുകാൽ സ്വദേശിയും കുടുംബവും

കഴിഞ്ഞ ദിവസമാണ് അഫ്ഗാനിസ്ഥാൻ സൈന്യത്തിന് മുന്നിൽ അറുന്നൂറോളം ഐസിസ് ഭീകരർ കീഴടങ്ങി എന്ന വാർത്ത് പുറത്ത് വന്നത്. കീഴടങ്ങിയവരിൽ പത്ത് പേരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഇന്ത്യക്കാരാണെന്നും, ഇതിൽ ഭൂരിപക്ഷവും മലയാളികളാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇവർക്കൊപ്പം അഫ്ഗാനിസ്ഥാന്റെ കിഴക്കന്‍ പ്രവിശ്യയില്‍ കീഴടങ്ങിയ 600 പേരടങ്ങുന്ന ഐസിസ് സംഘത്തില്‍ തിരുവനന്തപുരം സ്വദേശിനിയും കുടുംബവും ഉണ്ടെന്ന റിപ്പോര്‍ട്ട്. തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിനി നിമിഷയും കുടുംബവുമാണ് കീഴടങ്ങിയവരുടെ കൂട്ടത്തിലുള്ളതെന്ന് വിവരം ലഭിച്ചതായി അമ്മ ബിന്ദു ഒരു സ്വകാര്യ മാദ്ധ്യമത്തിനോട് വ്യക്തമാക്കി.
വിദേശ മാദ്ധ്യമങ്ങള്‍ വഴി ലഭിച്ച ചിത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ തിരിച്ചറിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. 2016 ജൂലായിലാണ് നിമിഷയും കുടുംബവും കാസര്‍കോട് നിന്ന് ഐസിസിലേക്ക് പോയത്. നിമിഷയോടൊപ്പം ഭര്‍ത്താവ് ഇസ, മൂന്നുവയസുകാരിയായ മകള്‍ ഉമ്മുക്കുല്‍സു എന്നിവരുമുണ്ടെന്നും അമ്മ ബിന്ദു പറയുന്നു. 'എന്റെ മോളും ഒപ്പമുണ്ട്. കുറെ ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. മുഖംമറച്ച സ്ത്രീകളില്‍നിന്നു മകളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, ഒരു ചിത്രത്തില്‍നിന്നു മരുമകനെയും പേരക്കുട്ടിയെയും തിരിച്ചറിഞ്ഞു. മൂന്നുദിവസംമുമ്ബ് ഓസ്‌ട്രേലിയന്‍ വാര്‍ത്താ ചാനല്‍ പ്രതിനിധികള്‍ സമീപിച്ചിരുന്നു. വാര്‍ത്താ ഏജന്‍സികള്‍ വഴി അവര്‍ക്കു കൈമാറിക്കിട്ടിയ ചിത്രങ്ങള്‍ കാണിച്ചു. ഇതില്‍നിന്നാണ് മരുമകനെയും ചെറുമകളെയും തിരിച്ചറിഞ്ഞത്. കഴിഞ്ഞവര്‍ഷം നവംബറിലാണ് ഇവര്‍ അവസാനമായി ബന്ധപ്പെട്ടത്. ചെറുമകളുടെ ചിത്രം കൈമാറിയിരുന്നു. മകളുടെ ഭര്‍ത്താവ് ഈസയും സംസാരിച്ചിരുന്നു' എന്നും ബിന്ദു പറഞ്ഞു.
ശ്രീലങ്ക വഴിയാണ് നിമിഷയും കുടുംബവും അഫ്ഗാനിസ്ഥാനിലേക്ക് കടന്നത്. കാസര്‍കോട് ഡെന്റല്‍ കോളേജിലെ പഠനകാലത്തെ സൗഹൃദത്തിലാണ് ക്രിസ്ത്യന്‍ മതവിശ്വാസിയായ പാലക്കാട് സ്വദേശി ബെക്‌സണ്‍ വിന്‍സെന്റിനെ വിവാഹംകഴിച്ചത്. തുടര്‍ന്ന് ഇരുവരും ഇസ്‌ലാംമതം സ്വീകരിക്കുകയായിരുന്നു. മകള്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് കുടുംബവും ബിന്ദുവും.
2016ൽ കേരളത്തിൽ നിന്ന് ഐഎസിൽ ചേരാനായി 12ഓളം പേര്‍ പുറപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനു പിന്നാലെയാണ് നങ്കര്‍ഹറിൽ കീഴടങ്ങിയവരിൽ മലയാളികളുമുണ്ടെന്ന വിവരം പുറത്ത് വരുന്നത്. നങ്കര്‍ഹര്‍ മേഖല കേന്ദ്രീകരിച്ച് ഇന്ത്യയിൽ നിന്നുള്ള നിരവധി ഐഎസ് ഭീകരര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്. അഫ്ഗാൻ സേനയുടെ ആക്രമണത്തിൽ ഇവരിൽ പലരും കൊല്ലപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ സ്ത്രീകളും കുട്ടികളും അടക്കുന്ന 900ത്തോളം ഐസിസി ഭീകരരാണ് അഫ്ഗാൻ സേനയ്ക്ക് മുന്നിൽ കീഴടങ്ങിയിരുന്നത്. അമേരിക്കയുടെ സഹായത്തോടെ അഫ്ഗാനിസ്ഥാൻ ഐസിസിനെതിരായ യുദ്ധം കടുപ്പിച്ചതോടെയാണ് വിവധ രാജ്യങ്ങളിൽ നിന്നുള്ള ഐസിസ് തീവ്രവാദികൾ കീഴടങ്ങിയത്. അതേസമയം സംഘത്തിൽ മലയാളികൾ ഉണ്ടെന്ന് കഴിഞ്ഞ ദിവസം സൂചന ലഭിച്ചെങകിലും, എത്രവ പേർ ഉണ്ടെന്ന കാര്യത്തിൽ ഇതുവരെ വിവരം ലഭിച്ചിട്ടില്ല. കീഴടങ്ങിയവരെയെല്ലാം കാബൂളിലേക്ക് മാറ്റിയെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.
2017 ഒക്‌ടോബറില്‍ ഐസിസില്‍ ചേര്‍ന്ന മലപ്പുറം എടപ്പാള്‍ സ്വദേശി മുഹമ്മദ് മുഹ്‌സിൻ അഫ്‌ഗാനിസ്ഥാനിലെ ഐസിസ് കേന്ദ്രത്തില്‍ അമേരിക്കന്‍ സൈന്യം നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യയിലെ നിരവധി യുവാക്കളെ തീവ്രവാദ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്‌ത ഇയാള്‍ക്ക് പാകിസ്ഥാനില്‍ നിന്നും തീവ്രവാദ പരിശീലനം ലഭിച്ചിരുന്നു. നിരവധി മലയാളികള്‍ ഭീകരസംഘടനയായ ഐസിസില്‍ ചേര്‍ന്നിട്ടുണ്ടെന്നാണ് കരുതുന്നത്. ഇതില്‍ കാസര്‍കോട് സ്വദേശി ഫൈസല്‍ അടുത്തിടെ ഇന്ത്യയിലേക്ക് മടങ്ങാനുള്ള സാഹചര്യമുണ്ടോയെന്ന് സുഹൃത്തുക്കളുമായി ആലോചിച്ചിരുന്നു. തനിക്കൊപ്പം രണ്ട് മലയാളികള്‍ കൂടി തിരിച്ചുവരാന്‍ സന്നദ്ധരാണെന്നും ഇയാള്‍ അറിയിച്ചതായാണ് വിവരം. ഭീകര സംഘടനയായ ഐസിസിനെതിരെ അമേരിക്കയും സഖ്യകക്ഷികളും സൈനീക നീക്കം ശക്തമാക്കിയതോടെയാണ് ഇന്ത്യയിലേക്ക് തിരികെ വരാന്‍ മലയാളികള്‍ ശ്രമം തുടങ്ങിയത്.
https://www.facebook.com/Malayalivartha
























