ഭൗമ നിരീക്ഷണ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്-3 വിക്ഷേപണം വിജയമെന്ന് ഐഎസ്ആര്‍ഒ.... ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്ന് പിഎസ്എല്‍വി സി-47 റോക്കറ്റിലായിരുന്നു വിക്ഷേപണം

ഭൗമ നിരീക്ഷണ (റിമോട്ട് സെന്‍സിംഗ്) ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്-3 വിക്ഷേപണം വിജയമെന്ന് ഐഎസ്ആര്‍ഒ. രാവിലെ 9.28-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്ന് പിഎസ്എല്‍വി സി-47 റോക്കറ്റിലായിരുന്നു വിക്ഷേപണം.
25നാണ് കാര്‍ട്ടോസാറ്റ്-3 വിക്ഷേപണം നിശ്ചയിച്ചിരുന്നതെങ്കിലും പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്നു ബുധനാഴ്ചത്തേക്കു മാറ്റുകയായിരുന്നു. അമേരിക്കയുടെ 13 നാനോ ഉപഗ്രഹങ്ങളെയും കാര്‍ട്ടോസാറ്റിനൊപ്പം വിക്ഷേപിച്ചിട്ടുണ്ട്. 27 മിനിറ്റിനുള്ളില്‍ 14 ഉപഗ്രഹങ്ങളെയാണു റോക്കറ്റ് ഭ്രമണ പഥത്തിലെത്തിച്ചത്.
വിദൂരസംവേദന ഉപഗ്രഹമാണു കാര്‍ട്ടോ സാറ്റ്-3. നഗരാസൂത്രണം, ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം, തീരദേശ ഭൂവിനിയോഗം ദുരന്ത നിവാരണം എന്നീ മേഖലകളില്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ലക്ഷ്യമിട്ടാണ് ഉപഗ്രഹത്തിന്റെ രൂപകല്‍പ്പന.
https://www.facebook.com/Malayalivartha
























