അയോധ്യക്കേസിൽ മുസ്‍ലിം വ്യക്തി നിയമബോര്‍ഡ് പുനഃപരിശോധന ഹര്‍ജി നല്‍കും

മുസ്‍ലിം വ്യക്തി നിയമബോര്‍ഡ് പുനഃപരിശോധന ഹര്‍ജി നല്‍കാനൊരുങ്ങുന്നു. അയോധ്യക്കേസിലാണ് പുനഃപരിശോധന ഹര്‍ജി നൽകാൻ തീരുമാനിച്ചിരിക്കുന്നത്. അടുത്തയാഴ്ച ഹര്‍ജി സമര്‍പ്പിക്കുമെന്നും ബോര്‍ഡ് അറിയിക്കുകയുണ്ടായി. മുസ്‍ലിം സമുദായ സംഘടനകളുടെ പിന്തുണയുണ്ടെന്ന് ബോര്‍ഡ് അവകാശപ്പെടുകയുണ്ടായി.
വര്‍ഷങ്ങള്‍ നീണ്ടുനിന്ന അയോധ്യ കേസില്‍ നിര്‍ണായക വിധിയാണ് സുപ്രീം കോടതിയില്‍ നിന്നും ഉണ്ടായത്. തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയാമെന്നും മുസ്ലിംകള്‍ക്ക് പകരം ഭൂമി നല്‍കാമെന്നുമുള്ള വിധിയാണ് കോടതി പ്രസ്താവിച്ചത്.
https://www.facebook.com/Malayalivartha
























