മുന്‍ കാമുകന്‍ ഇപ്പോഴും തന്നെയോര്‍ത്ത് നീറിജീവിക്കുകയാണെന്ന് അറിഞ്ഞതോടെ ഭാര്യയും രണ്ടു കുട്ടികളുടെ അമ്മയുമാണെങ്കിലും അവൾ തകർന്നുപോയി...പിന്നെ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയിൽ... ഭാര്യയുടെ വിഷമം കണ്ട് സഹിക്കാനാവാതെ സ്നേഹനിധിയായ ഭര്‍ത്താവ് ഭാര്യയെ കാമുകന് വിട്ടുകൊടുത്തു...സിനിമാക്കഥയെ വെല്ലുന്ന സംഭവം ഇങ്ങനെ ....

സാധാരണ സിനിമകഥകളിൽ മാത്രം കാണുന്ന പലതും ചിലപ്പോഴെങ്കിലും യഥാർത്ഥ ജീവിതത്തിൽ ഉണ്ടാകാറുണ്ട് ...അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ...സംഭവം ഇങ്ങനെ
ഭോപ്പാലിൽ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ ഭര്‍ത്താവിനൊപ്പം ഫാഷന്‍ ഡിസൈനറായ ഭാര്യ രണ്ടുമക്കള്‍ക്കൊപ്പം സുഖമായി താമസിക്കുകയായിരുന്നു.. . ഇതിനിടയിലാണ് പഴയ കാമുകന്‍ ഇപ്പോഴും തന്നെയോര്‍ത്ത് നീറി ജീവിക്കുകയാണെന്ന് യുവതി അറിയുന്നത് . ഇതോടെ മാനസികമായി തകര്‍ന്ന യുവതി വിവാഹബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു..
.യുവതിയുടെ അച്ഛന്‍ എതിര്‍ത്തതോടെയാണ് കാമുകനുമായുള്ള ബന്ധം അവസാനിപ്പിച്ചു യുവതി ഇപ്പോഴത്തെ ഭർത്താവുമായുള്ള കല്യാണത്തിന് സമ്മതിച്ചത് ..ആ വിവാഹജീവിതത്തിൽ അവർക്ക് രണ്ടു മക്കളും ഉണ്ടായി.. പക്ഷെ പൂർവ്വ കാമുകൻ ഇതുവരെ വേറെ വിവാഹം കഴിച്ചിട്ടില്ലെന്നും ഇപ്പോഴും തന്നെ ഓർത്ത് നിരാശ കാമുകനായി കഴിയുകയാണെന്നും അറിഞ്ഞതോടെ യുവതിയിലെ കാമുകി ഉണർന്നു..ഇനി ഭർത്താവിനൊപ്പം താമസിക്കാൻ പറ്റില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു..
ഭാര്യയുടെ സന്തോഷമെല്ലാം നഷ്ടപ്പെട്ടത് കണ്ടതോടെ യുവാവ് പല തവണ സംസാരിച്ചു നോക്കി. ഫലമില്ലെന്നായതോടെ പിരിയാമെന്ന തീരുമാനത്തിലെത്തിച്ചേരുകയായിരുന്നു.
കുടുംബക്കോടതിയില്‍ കൗണ്‍സിലിങിനിടെ കാമുകനൊപ്പം ജീവിക്കുന്നതാണ് സന്തോഷമെന്ന് യുവതി അറിയിച്ചു..അതോടെ ഭാര്യയെ കാമുകനൊപ്പം പറഞ്ഞയക്കാൻ യുവാവ് തീരുമാനിക്കുകയായിരുന്നു ... രണ്ട് മക്കളുടെയും ചുമതല യുവാവിന് കോടതി നല്‍കി. മക്കളെ എപ്പോള്‍ വേണമെങ്കില്‍ വന്ന് കണ്ട് മടങ്ങാമെന്നും യുവാവ് മുന്‍ഭാര്യയ്ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്
https://www.facebook.com/Malayalivartha
























