ഫഡ്‌നാവിസ് മുഖ്യമന്ത്രിയെ കണ്ടവരുണ്ടോ ? മഹാരാഷ്ട്രയിലെ മഹാനാടകങ്ങളെ ട്രോളി ട്രോളന്മാർ

മഹാരാഷ്ട്രയിലെ മഹാ നാടകങ്ങൾ കണ്ട് അന്തം വിട്ടിരിക്കുകയാണ് രാഷ്ട്രീയ ലോകം. എന്നാൽ ആ വിഷയത്തെ ട്രോളാക്കാൻ ട്രോളന്മാർ മറന്നിട്ടില്ല. ആധുനിക ലോകത്തിന്റെ ഓട്ടം തുള്ളൽ എന്ന് വിശേഷിപ്പിക്കാവുന്ന ട്രോളുകളിലൂടെ ഈ വിഷയത്തെ കാണുമ്പോൾ ചിരിക്കാനുള്ള വക ഒരുപാടുണ്ട്.
ബിജെപിയിലേക്ക് ഒറ്റ രാത്രി കൊണ്ട് വന്ന അജിത് പവാർ മുഖ്യമന്ത്രിയായതും അഴിമതി കേസിൽ ക്‌ളീൻ ചിറ്റ് കിട്ടിയതും രാജി വച്ചതും തിരിച്ച് പോയതുമൊക്കെ കണക്കിന് ട്രോളന്മാർ ആക്ഷേപിച്ചിട്ടുണ്ട്. മാത്രമല്ല ശിവസേനയെ പിന്തുണയ്ക്കുന്ന സി പി എമ്മിനെയും ആക്ഷേപിക്കുന്നുണ്ട്. ബീഫ് വിഷയം അടക്കമുള്ളവ ഏറ്റെടുത്താണ് അവർ ട്രോളുകൾ ഉണ്ടാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























