നിയന്ത്രണം വിട്ട് ഫ്‌ലൈഓവറില്‍ നിന്ന് താഴേക്ക് പതിച്ച കാറിനടിയില്‍പ്പെട്ട് യുവതി മരിച്ചു

ഹൈദരാബാദിലെ ഗച്ചിബൗളിയില്‍ പുതിയതായി തുറന്ന ബയോഡൈവേഴ്‌സിറ്റി ഫ്‌ലൈഓവറില്‍ നിന്നും ഒരു കാര്‍ നിയന്ത്രണം വിട്ട് താഴേക്കു പതിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
അമിതവേഗത്തിലെത്തിയ കാര്‍ വളവ് തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം തെറ്റി താഴേയ്ക്ക് പതിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ ഡ്രൈവര്‍ രക്ഷപ്പെട്ടു.
എന്നാല്‍ ഫ്‌ലൈഓവറിനു താഴെ നില്‍ക്കയായിരുന്ന ഒരു സ്ത്രീ പ്രസ്തുത കാറിനടിയില്‍പ്പെട്ട് ഞെരിഞ്ഞു മരിച്ചു.
സംഭവത്തില്‍ ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം.
വീഡിയോ കാണാം.
https://www.facebook.com/Malayalivartha
























