ഇ - സിഗരറ്റ് രാജ്യത്ത് നിരോധിക്കാനുള്ള ബില്‍ ലോക്സഭ പാസാക്കി...

രാജ്യത്ത് ഇ - സിഗരറ്റ് നിരോധിക്കാനുള്ള ബില്‍ ലോക്സഭ പാസാക്കി. ഇ - സിഗരറ്റിന്റെ നിര്‍മ്മാണം, ഇറക്കുമതി, കയറ്റുമതി, വില്‍പ്പന എന്നിവ നിരോധിക്കാനുള്ള ബില്ലാണ് പാസാക്കിയിരിക്കുന്നത്. സിഗരറ്റിന്റെയോ സിഗാറിന്റെയോ ആകൃതിയിലുള്ളതും പുകയില കത്തിക്കാതെ പുകവലിയുടെ പെരുമാറ്റ വശങ്ങള്‍, അനുഭൂതി എന്നിവ നല്‍കുന്നതുമായ ഒരു ഉപകരണമാണ് ഇ-സിഗരറ്റ് അഥവാ ഇലക്ട്രോണിക് സിഗരറ്റ്. എന്നാല്‍ ഒരു ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ബാഷ്പീകരണമാണ് ഇതിന്റെ അടിസ്ഥാന ഘടകം. പുകയില കത്തിക്കാതെ പുകവലിയുടെ ചില പെരുമാറ്റ വശങ്ങള്‍ അനുകരിക്കുകയാണ് ഇ-സിഗരറ്റുകള്‍ ചെയ്യുന്നത്.
ഇ-സിഗരറ്റിന് സാധാരണഗതിയില്‍ ഒരു പഫ് എടുക്കുന്നതിലൂടെ ഇ-ലിക്വിഡ് എന്ന ദ്രാവക ലായനി സ്വയം സജീവമാകുന്നു. സാധാരണ പുകയിലക്ക് പകരം ദ്രവരൂപത്തിലുള്ള നിക്കോട്ടിനാണ് ഇതില്‍ ഉപയോഗിക്കുന്നത്. ഇ-സിഗരറ്റിലും നിക്കോട്ടിന്‍ തന്നെയാണ് അടങ്ങിയിട്ടുള്ളത്. അതിനാല്‍ തന്നെ ഇത് സൃഷ്ടിക്കുന്ന ആസക്തിയും, ദൂഷ്യവശങ്ങളും പുകവലിക്ക് സമാനം തന്നെയാണ് എന്ന് കരുതപ്പെടുന്നു.
ഇ- സിഗരറ്റിന്റെ ഉത്പാദനം, ഇറക്കുമതി, കയറ്റുമതി, വിതരണം, ഗതാഗതം, വില്‍പ്പന, പരസ്യം എന്നിവ ജയില്‍ ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. നിയമ ലംഘകര്‍ക്ക് ഒരു വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. നിയമ ലഘനം ആവര്‍ത്തിക്കുകയാണെങ്കില്‍ മൂന്ന് വര്‍ഷം വരെ തടവും 5 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ ലഭിക്കുക.
"
https://www.facebook.com/Malayalivartha
























