മഹാരാഷ്ട്രയുടെ പതിനെട്ടാമത് മുഖ്യമന്ത്രിയായി ശിവസേന തലവന്‍ ഉദ്ധവ് താക്കറെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും... വൈകിട്ട് 6.40ന് ദാദറിലെ ശിവാജി പാര്‍ക്കിലാണ് സത്യപ്രതിജ്ഞ, ഘടകക്ഷി പ്രതിനിധികളും മുഖ്യമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യും

മഹാരാഷ്ട്രയുടെ പതിനെട്ടാമത് മുഖ്യമന്ത്രിയായി ശിവസേന തലവന്‍ ഉദ്ധവ് താക്കറെ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 6.40ന് ദാദറിലെ ശിവാജി പാര്‍ക്കിലാണ് സത്യപ്രതിജ്ഞ. ഘടകക്ഷി പ്രതിനിധികളും മുഖ്യമന്ത്രിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യും. എന്‍ന്‍സിപിക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും കോണ്‍ഗ്രസിന് സ്പീക്കര്‍ സ്ഥാനവും നല്‍കാന്‍ ബുധനാഴ്ച രാത്രി ചേര്‍ന്ന മഹാവികാസ് അഖാഡി യോഗത്തില്‍ ധാരണയായി.
മുഖ്യമന്ത്രിക്ക് പുറമേ ശിവസേനയ്ക്ക് 15, എന്‍സിപി- 16 കോണ്‍ഗ്രസ്-13 എന്നിങ്ങനെയാണ് മന്ത്രിമാരുടെ എണ്ണം ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും എന്‍സിപിക്കാണ്. മന്ത്രിസഭ വികസനം ഡിസംബര്‍ മൂന്നിനുശേഷം നടക്കും. മുഖ്യമന്ത്രിക്കൊപ്പം ആരെല്ലാം സത്യപ്രതിജ്ഞചെയ്യുമെന്ന് രഹസ്യമാണെന്ന് എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായേക്കുമെന്ന് അഭ്യൂഹം ശക്തമാണ്.
അതിനിടെ, സുപ്രീംകോടതിയുടെ ഉത്തരവനുസരിച്ച് മഹാരാഷ്ട്രയിലെ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ബുധനാഴ്ച പൂര്‍ത്തിയായി. പ്രോടെം സ്പീക്കര്‍ കാളിദാസ് കൊളംബ്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ആദ്യമായാണ് താക്കറെ കുടുംബത്തില്‍നിന്ന് ഒരാള്‍ മുഖ്യമന്ത്രിയാകുന്നത്. 20 വര്‍ഷത്തിനുശേഷമാണ് മഹാരാഷ്ട്രയില്‍ ശിവസേന മുഖ്യമന്ത്രി അധികാരമേല്‍ക്കുന്നത്.
https://www.facebook.com/Malayalivartha
























