ചിദംബരത്തിന്റെ ജാമ്യ ഹര്‍ജിയില്‍ ഇന്നും വാദം; മുൻ ധനമന്ത്രിയെ ജയിലിൽ സന്ദർശിച്ച് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും; സിബിഐ, എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേസുകളിൽ നൂറു ദിവസമായി ജയിലിൽ കഴിയുകയാണ് പി ചിദംബരം; ചിദംബരത്തിന് വേണ്ടി വാദിക്കുന്നത് കപിൽ സിബൽ ; ജുഡിഷ്യൽ കസ്റ്റഡി ഡിസംബര്‍ 11 വരെ

ജയിലിൽ നൂറു ദിവസം തികച്ചിരിക്കുകയാണ് മുൻകേന്ദ്രമന്ത്രി പി ചിദംബരം. സിബിഐ, എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേസുകളിൽ നൂറു ദിവസമായി ജയിലിൽ കഴിയുകയാണ് പി ചിദംബരം. ജാമ്യാപേക്ഷയ്ക്കായി കോടതി കയറിഇറങ്ങാൻ തുടങ്ങിയിട്ട് കാലം കുറെ ആയെങ്കിലും സുപ്രീം കോടതി കനിയുന്ന മട്ടില്ല. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുമൊക്കെ ക്ഷേമാന്വേഷണത്തിനായി വന്നു പോകുന്നുണ്ടെങ്കിലും ഈ വയസു കാലത്ത് ജയിൽ കിടക്കുന്നതിന്റെ വിഷമം ആരറിയാൻ.ചിദംബരം നൽകിയ ജാമ്യാപേക്ഷയിൽ സുപ്രീംകോടതിയിൽ വാദം കേൾക്കൽ ഇന്നലെ തുടങ്ങി. വ്യക്തമായ ഒരു തെളിവും ഇല്ലാതെയാണ് 99 ദിവസമായി തടവിൽ വെച്ചിരിക്കുന്നതെന്ന് ചിദംബരത്തിന് വേണ്ടി കപിൽ സിബൽ വാദിച്ചു. ...
കണക്കിൽപ്പെടാത്ത സ്വത്തോ, ബാങ്ക് അക്കൗണ്ടോ, ഇടപാടുകളോ ഇല്ല. കാര്‍ത്തിയുടെ പിതാവ് എന്നതുകൊണ്ടുമാത്രമാണ് ചിദംബരം ഈ കേസിൽ പ്രതിയായത് എന്നുമാണ് കപിൽ സിബലിന്റെ വാദം. മകൻ അച്ഛന്റെ പേരിൽ പണം തട്ടുമ്പോൾ അത് മനസിലാക്കാൻ കഴിയാതെ പോയത് ആരുടെ പരാജയമാണ്. സ്വന്തം മകൻ വരുത്തി വച്ച വിന കാരണം ഈ വയസിലും അഴിയെണ്ണേണ്ട ഗതികേടിലാണ് ചിദംബരം.
ഐഎൻഎക്സ് മീഡിയ എൻഫോഴ്സ്മെന്‍റ് കേസിൽ പി ചിദംബരത്തിന്‍റെ ജുഡിഷ്യൽ കസ്റ്റഡിഡിസംബര്‍ 11 വരെ നീട്ടിയിരുന്നു.. അന്വേഷണം തുടരുന്ന സാഹചര്യത്തിൽ 14 ദിവസത്തേക്ക് കൂടി കസ്റ്റഡി നീട്ടണമെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചാണ് ദില്ലി പ്രത്യേക കോടതിയുടെ തീരുമാനം .രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അങ്ങനെ നെഹ്‌റു കുടുംബത്തിലെ നേതാക്ക മാരെല്ലാം വന്നു സന്ദർശനം
നടത്തുന്നുണ്ട്..എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നുമുണ്ട്.എന്നാൽ ഇതെല്ലാം വെള്ളത്തിൽ വരച്ച വരയായ് മാറുമോ എന്ന ആശങ്കയിലാണ് ചിദംബരം ഇപ്പോൾ.
കേസിൽ ജാമ്യത്തിനായുള്ള വാദം ഇന്നും നടക്കുന്നുണ്ട്. ഇന്നലെ ചിദംബരത്തിന്‍റെ വാദം പൂര്‍ത്തിയായിരുന്നു. ഇന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ വാദമാകും കോടതി കേൾക്കുക.കേസിൽ വിധി പറയുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാനാണ് സാധ്യത.
ഏതായാലും കോടതിയിൽ പൊരിഞ്ഞ വാദ പ്രതിവാദങ്ങളാണ്. പുറംലോകം കാണാനുള്ളകൊതിയിൽ ചിദംബരവും. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുമാണെങ്കിൽ തലയ്ക്കു തീ പിടിച്ച ഓട്ടത്തിലും. നഷ്ടമായി കൊണ്ടിരിക്കുന്ന കോൺഗ്രസ് ആധിപത്യം തിരിച്ചുകൊണ്ടുവരാണോ അതോ ഹസൈഡംബരത്തിന്റെ പുറകെ നടക്കാനോ..കൺഫ്യൂഷൻ തന്നെ , കൺഫ്യൂഷൻ.. ഇന്നാണെങ്കിൽ മഹാരാഷ്ട്രയിൽ സത്യപ്രതിജ്ഞയാണ്. . കാലുവാരിയ അജിത് പവാറിനെ തിരിച്ചു കൊണ്ടുവരാൻ പെട്ട പാട് ഓർക്കുമ്പോൾ എങ്ങനെഎങ്കിലും സത്യപ്രതിജ്ഞ കഴിഞ്ഞാൽ മതി എന്ന അവസ്ഥയാണ്. അമിത്ഷാ പുതിയ തന്ത്രവുമായി വരുമോ എന്ന പേടിയും.ഇതിനിടയിലാണ് ചിദംബരത്തിന്റെ കേസ്. ഇനിയിപ്പോ എന്തൊക്കെ ചെയ്താലാണ് നഷ്‌ടമായ പ്രതിച്ഛായ ഒന്ന് വീണ്ടെടുക്കുക എന്ന് ആലോചിച്ചു നിൽകുമ്പോൾ ചിദംബരത്തിന്റെ നോക്കണോ അതോ മഹാരാഷ്ട്രയോ...
https://www.facebook.com/Malayalivartha
























