സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് ഉദ്ധവ് താക്കറെ

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉദ്ധവ് താക്കറെ ക്ഷണിച്ചു. ഫോണിലൂടെയാണ് ഉദ്ധവ് പ്രധാനമന്ത്രിയെ ക്ഷണിച്ചത്. ഇന്ന് വൈകുന്നേരമാണ് സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞ ചടങ്ങിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് 400 കര്‍ഷകരെയും ക്ഷണിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെയും ശിവസേന നേതാവ് ആദിത്യ താക്കറെ ക്ഷണിച്ചിട്ടുണ്ട്.
20 വര്‍ഷത്തിനുശേഷമാണ് ശിവസേനയില്‍നിന്ന് ഒരാള്‍ മുഖ്യമന്ത്രിപദത്തിലെത്തുന്നത്. ശിവസേനയില്‍നിന്നു മുഖ്യമന്ത്രിപദത്തിലെത്തുന്ന മൂന്നാമത്തെയാളാണ് ഉദ്ധവ് താക്കറെ.
https://www.facebook.com/Malayalivartha
























