കർണാടക ഉപതിരഞ്ഞെടുപ്പ്; മകന്റെ തോൽവിയിൽ വിങ്ങിപ്പൊട്ടി കുമാരസ്വാമി. അധികാരം കൈവിട്ടു പോയതിലല്ല, ആത്മാർഥമായ വേദനയുടെ പ്രകടനമാണ് കണ്ണീർ. ജനങ്ങളോടു എന്തു തെറ്റു ചെയ്തു? മുഖ്യമന്ത്രി പദമല്ല വലുത്, മറിച്ച് ജനങ്ങളുടെ സ്നേഹമാണ്’. കർണാടക മുൻ മുഖ്യമന്ത്രി കുമാരസ്വാമിയുടെപുതിയ തെരഞ്ഞെടുപ്പ് തന്ത്രം

കർണാടകയിൽ ഉപതെരഞ്ഞെടുപ്പു പ്രചാരണം കൊടുമ്പിരി കൊള്ളുമ്പോൾ പുതിയ അടവുകളുമായി കളത്തിലിറങ്ങുകയാണ് രാഷ്ട്രീയ പാർട്ടികൾ. ഇപ്പോഴിതാ ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡ്യയിൽ നിന്നു മകൻ നിഖിൽ ഗൗഡ പരാജയപ്പെട്ടതിന്റെ പേരിൽ കരഞ്ഞു വികാരാധീനനായി കുമാരസ്വാമി രംഗത്തെത്തിയിരിക്കുന്നു. മണ്ഡ്യ കെആര്‍ പേട്ടില്‍ ദള്‍ സ്ഥാനാര്‍ഥി ബി. എല്‍ ദേവരാജിനു വേണ്ടിയുള്ള ഉപതിരഞ്ഞെടുപ്പു പ്രചാരണ റാലിയിലാണ് അദ്ദേഹം വികാരഭരിതനായത്. മകനെ മത്സരിപ്പിക്കണമെന്നു താല്‍പര്യപ്പെട്ട മണ്ഡ്യയിലെ അതേ ജനം തന്നെ കൈവിട്ടു.
കുമാരസ്വാമി സഖ്യസർക്കാരിന്റെ മുഖ്യമന്ത്രിയായിരിക്കെ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ, നിഖിൽ ഗൗഡയെ 1,25,876 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സ്വതന്ത്രയായി മത്സരിച്ച സുമലത പരാജയപ്പെടുത്തിയത്. ബിജെപി പിന്തുണയോടെയായിരുന്നു സുമലതയുടെ വിജയം.
അധികാരം വേണമെന്ന ആഗ്രഹം ഉള്ളതുകൊണ്ട്തന്നെ ശേഷം ആര്ക്കു പിന്തുണ നൽകണമെന്ന് തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കാം എന്ന നിലപാടിലാണ് ദേവഗൗഡയും കുമാര സ്വാമിയും.പ്രചാരണ വേദികളിലും ഈ നീക്കം വ്യക്തമാണ്.യെഡിയൂരപ്പയ്ക്ക് ഭരണം നിലനിർത്താൻ ഉപതിരഞ്ഞെടുപ്പിൽ കുറഞ്ഞത് 6 സീറ്റിലെങ്കിലും വിജയിക്കണം. ഇതു ലഭിക്കാതെ വന്നാൽ ബിജെപി സർക്കാരിനെ നിലനിർത്താൻ പിന്തുണ നൽകുമെന്ന് കുമാരസ്വാമിയും ദേവെഗൗഡയും നേരദി വ്യക്തമാക്കിയിരുന്നു.അതേ സമയം സഖ്യ സർക്കാരിനെ വീഴ്ത്താൻ കൂട്ടു നിന്ന 17 കോൺഗ്രസ്-ദൾ വിമതരിൽ 13 പേർ ബിജെപി സ്ഥാനാർഥികളാണ്. ഇവരെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ദൾ പറയുന്നു. ഏതായാലും ദൾ എംഎൽഎമാരും എംഎൽസിമാരും ഉൾപ്പെടെ ഇരുപതോളം സാമാജികർ ബിജെപിയിലേക്കും കോൺഗ്രസിലേക്കും കൂറുമാറാൻ നീക്കം നടത്തുന്നുണ്ട്. ഇവരെ പാർട്ടിയിൽ നിലനിർത്തണമെങ്കിൽ അധികാരത്തിന്റെ ഭാഗമാക്കുക എന്നത് മാത്രമാണ് ദളിന്റെ മുൻനിലുള്ള ഏക പോംവഴി.
ഉപതെരഞ്ഞെടുപ്പ് പ്രചാരങ്ങളിൽ മുന്നണികൾ മത്സരിച്ച് അടവുകൾ പ്രയോഗിക്കുമ്പോഴും അമിത്ഷായുടെ പുതിയ തന്ത്രങ്ങൾ എന്തായിരിക്കും എന്നാണ് ഇന്ത്യൻ രാഷ്ട്രീയം ഉറ്റു നോക്കുന്നത്. തുടര്ഭരണത്തിനായി രാഷ്ട്രീയ ചാണക്യന്റെ പുതിയ നീക്കം എന്താവുമെന്നത് സസ്പെന്സാണ്.ആ സസ്പെന്സിലാണ് ബിജെപിയുടെ ഭാവിയും.
https://www.facebook.com/Malayalivartha
























