അമിത്ഷാ നീക്കം തുടങ്ങി പ്രധാനമന്ത്രി പച്ചക്കൊടി നല്‍കുമോ; മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉദ്ധവ് താക്കറെ ക്ഷണിച്ചു

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉദ്ധവ് താക്കറെ ക്ഷണിച്ചു. ഫോണിലൂടെയാണ് ഉദ്ധവ് പ്രധാനമന്ത്രിയെ ക്ഷണിച്ചത്. ഇന്ന് വൈകുന്നേരമാണ് സത്യപ്രതിജ്ഞ.
സത്യപ്രതിജ്ഞ ചടങ്ങിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് 400 കര്‍ഷകരെയും ക്ഷണിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെയും ശിവസേന നേതാവ് ആദിത്യ താക്കറെ ക്ഷണിച്ചിട്ടുണ്ട്.
20 വര്‍ഷത്തിനുശേഷമാണ് ശിവസേനയില്‍നിന്ന് ഒരാള്‍ മുഖ്യമന്ത്രിപദത്തിലെത്തുന്നത്. ശിവസേനയില്‍നിന്നു മുഖ്യമന്ത്രിപദത്തിലെത്തുന്ന മൂന്നാമത്തെയാളാണ് ഉദ്ധവ് താക്കറെ. മനോഹര്‍ ജോഷി, നാരായണ്‍ റാണെ എന്നിവരാണു മുന്‍പ് മുഖ്യമന്ത്രിയായവര്‍.
ബിജെപിയുടെ തണലില്‍ നിന്ന് വിജയിച്ച ശേഷം ശിവസേന ജനവിധിയെ വഞ്ചിച്ചുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്ററുകള്‍ വെച്ച് പ്രചാരണം നടത്തിയാണ് ശിവസേന സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. ആദിത്യ താക്കറയുടെ പ്രചരണത്തിന്റെ ചിത്രങ്ങള്‍ അടക്കം ഇതിന് ഉദാഹരണമാണ്. ഒരു സര്‍ക്കാരുണ്ടാക്കാനായി ബിജെപിയുടെ പ്രത്യയശാസ്ത്രത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും. അജിത് പവാറിനെതിരായ ഒരു കേസും റദ്ദാക്കിയിട്ടില്ലന്നും അമിത് ഷാ വ്യക്തമാക്കി. മാധ്യമങ്ങള്‍ വ്യാജ പ്രചരണങ്ങള്‍ അഴിച്ചുവിടുകയാണ്. അജിത് പവാറിനെതിരായ ആരോപണങ്ങളൊന്നും ഉപേക്ഷിച്ചിട്ടില്ലന്നും അദേഹം വ്യക്തമാക്കി. ബിജെപി പവാറിന്റെ അടുത്തേക്ക് പോയില്ല, അജിത് പവാര്‍ ഞങ്ങളുടെ അടുത്തേക്ക് വരുകെയായിരുന്നു.
തെരഞ്ഞെടുപ്പിന് മുന്‍പ് ഉണ്ടായിരുന്ന പല ധാരണകളും തകര്‍ത്തവര്‍ ഇന്ന് തങ്ങള്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. ശിവസേന മഹാരാഷ്ട്രയുടെ ജനവിധിയെയാണ് അപമാനിച്ചു. ആദര്‍ശങ്ങളെ ഇല്ലാതാക്കി മൂല്യങ്ങളെ തകര്‍ക്കുന്ന മൂന്നുപാര്‍ട്ടികളും ചേര്‍ന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത്. മുഖ്യമന്ത്രിപദവി സംബന്ധിച്ച് ശിവസേനക്ക് യാതൊരു ഉറപ്പും മുന്‍പ് ബിജെപി നല്‍കിയിരുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.
ഉദ്ധവ് താക്കറെയും ആദിത്യ താക്കറെയും എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് റാലികളില്‍ ഉണ്ടായിരുന്നവരാണ്. അന്നാരും ഫട്നാവിസ് മുഖ്യമന്ത്രിയാകുന്നതിനെ എതിര്‍ത്തിരുന്നില്ല. തെരഞ്ഞെടുപ്പു റാലികളിലെല്ലാം ഞങ്ങള്‍ പറഞ്ഞത് സഖ്യത്തിന് ഭൂരിപക്ഷം കിട്ടിയാല്‍ നിലവിലെ മുഖ്യമന്ത്രി ദേവേന്ദ്രഫഡ് നാവിസ് വീണ്ടുംമുഖ്യമന്ത്രിയാകുമെന്നായിരുന്നു.
നൂറ് സീറ്റുകളുള്ള കോണ്‍ഗ്രസ് എന്‍.സി.പി സഖ്യം 56 സീറ്റുകളുള്ള പാര്‍ട്ടിക്കാണ് മുഖ്യമന്ത്രി പദവി നല്‍കുന്നതെന്നും അത് കുതിരകച്ചവടമാണെന്നും അദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പുണ്ടാക്കിയ സഖ്യം തെറ്റിച്ചുകൊണ്ട് എം.എല്‍.എമാരെ ക്യാമ്പില്‍ പാര്‍പ്പിച്ചവരാണ് ഇപ്പോള്‍ ബി.ജെ.പിയെ കുറ്റം പറയുന്നതെന്നും അമിത് ഷാ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























