മഹാരാഷ്ട്രയില്‍ ത്രികക്ഷി സര്‍ക്കാര്‍ ചുമതലയേല്‍ക്കുന്നതില്‍ വിമുഖത പ്രകടിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി

മഹാരാഷ്ട്രയില്‍ ത്രികക്ഷി സര്‍ക്കാര്‍ ചുമതലയേല്‍ക്കുന്നതില്‍ വിമുഖത പ്രകടിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ശിവസേന സഖ്യത്തില്‍ ത്രികക്ഷി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നതില്‍ കോണ്‍ഗ്രസ് നേരത്തെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് രാഹുലും, സോണിയയും പങ്കെടുക്കില്ലെന്ന് അറിയിച്ചിരിക്കുന്നത്. ബാല്‍ താക്കറെ അന്ത്യവിശ്രമം കൊള്ളുന്ന മൈതാനത്ത് വച്ചാണ് ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്. വൈകീട്ട് ആറ് മണിക്ക് ശിവാജി പാര്‍ക്കില്‍ ചടങ്ങുകള്‍ക്ക് തുടക്കമാകും.
എന്‍സിപി കോണ്‍ഗ്രസ് നേതാക്കളില്‍ എല്ലാവര്‍ക്കും സത്യ പ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം ഉണ്ടെങ്കിലും കോണ്‍ഗ്രസ്സിലെ പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ വിമുഖത പ്രകടിപ്പിച്ചിട്ടുണ്ട്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ തുടങ്ങിയവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ല. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് ചടങ്ങില്‍ പങ്കെടുക്കും. ശിവാജി പാര്‍ക്കില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
മുഖ്യമന്ത്രിയടക്കം 11 കാബിനറ്റ് മന്ത്രിസ്ഥാനവും നാല് സഹമന്ത്രിസ്ഥാനവും ശിവസേനയ്ക്ക് നല്‍കും. ഉപമുഖ്യമന്ത്രിയടക്കം 12 ക്യാബിനറ്റ് റാങ്കാണ് എന്‍സിപിക്ക് കിട്ടുക. ഒപ്പം നാല് സഹമന്ത്രിസ്ഥാനവും. കോണ്‍ഗ്രസിന് 10 ക്യാബിനറ്റ് റാങ്കുകളും സ്പീക്കര്‍ പദവിയും, ഇതാണ് ഇന്നലെ നടത്തിയ യോഗത്തില്‍ ഉയര്‍ന്ന് വന്ന ഫോര്‍മുല. പൃഥ്വിരാജ് ചവാനെയാണ് ആ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് പരിഗണിക്കുന്നത്.
അതേസമയം രാജി വച്ച് തിരികെ വന്ന അജിത് പവാര്‍ മഹാരാഷ്ട്ര വികാസ് അഘാഡി സര്‍ക്കാരിലും ഉപമുഖ്യമന്ത്രിയാകുമെന്ന് സൂചന. അജിത് പവാറിന് പ്രാധാന്യമുള്ള പദവി തന്നെ നല്‍കണമെന്ന് ഭൂരിപക്ഷം എന്‍സിപി എംഎല്‍എമാരും ശരദ് പവാറിനോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. അന്തിമതീരുമാനം എന്തായാലും ശരദ് പവാറിന്റേതാകും.
പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായ മമതാ ബാനര്‍ജിയും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തേക്കില്ല. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. അദ്ദേഹവും എത്തില്ല.
https://www.facebook.com/Malayalivartha
























