ബാരാമതിയുടെ മകളുടെ നീക്കം; ഇനി എന്‍സിപിയില്‍ ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെയുടെ കാലം; ഞെട്ടാന്‍ പോകുന്നത് വിശ്വാസവഞ്ചകന്‍ അല്‍ഭുതത്തോടെ മോദി

ഇനി എന്‍സിപിയില്‍ ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെയുടെ കാലം! വീണത് അജിത് പവാര്‍ എന്ന വന്മരം അക്കരെപ്പച്ച കണ്ട് പോയ അജിത് പവാര്‍ തിരിച്ച് എന്‍സിപിയിലേക്ക് തന്നെ തലതാഴ്ത്തി മടങ്ങുമ്പോള്‍ കടിച്ചതും ഇല്ല പിടിച്ചതും ഇല്ല എന്ന അവസ്ഥയിലാണ്. എന്‍സിപിയെ പിന്നില്‍ നിന്ന് കുത്താതിരുന്നുവെങ്കില്‍ സഖ്യ സര്‍ക്കാരിലെ ഒരു ഉപമുഖ്യമന്ത്രി അജിത് പവാര്‍ ആയിരുന്നേനെ.
അമിത് ഷായുടെ പദ്ധതി പൊളിച്ചവരില്‍ സോണിയ എന്ന 28കാരിയും! പാതിരാത്രി നടന്ന എന്‍സിപി 'റെസ്‌ക്യൂ ഓപറേഷന്‍'! മാത്രമല്ല ശിവസേനയുമായി സഖ്യമുണ്ടാക്കാന്‍ മുന്‍കൈ എടുത്ത നേതാവ് എന്ന നിലയ്ക്ക് പാര്‍ട്ടിയില്‍ കൂടുതല്‍ കരുത്തനാവുകയും ചെയ്തേനെ. പാര്‍ട്ടിയെ പിളര്‍ത്താനുളള നീക്കം പാളിയതോടെ അജിത് പവാറിന്റെ വിമതനീക്കം സുപ്രിയ സൂലെയ്ക്ക് വളമിട്ട് കൊടുക്കലായി മാറിയിരിക്കുകയാണ്. അജിത് പവാറിനും മേലേക്ക് ഇനി ശരദ് പവാറിന്റെ മകള്‍ വളര്‍ന്നേക്കും.
മഹാരാഷ്ട്രയില്‍ പാര്‍ട്ടിയെ നയിക്കാന്‍ അജിത് പവാറും ദേശീയ തലത്തില്‍ പാര്‍ട്ടിയെ നയിക്കാന്‍ എംപിയായ സുപ്രിയ സുലെയും എന്നതായിരുന്നു ഇത് വരെ എന്‍സിപിയിലെ അവസ്ഥ. എന്നാല്‍ അജിത് പവാര്‍ ബിജെപി പക്ഷത്തേക്ക് കൂറുമാറുകയും നാണം കെട്ട് തിരിച്ച് വരികയും ചെയ്തതോടെ പാര്‍ട്ടിയിലെ അധികാര കേന്ദ്രങ്ങളിലും സമവാക്യങ്ങളിലുമെല്ലാം വലിയ മാറ്റങ്ങളാണ് ഉണ്ടാകാന്‍ പോകുന്നത്. അജിത് പവാര്‍ പാര്‍ട്ടിയില്‍ ശരദ് പവാറിന് പിന്നില്‍ രണ്ടാമനാണ്. ശരദ് പവാറിന്റെ കാല ശേഷം പാര്‍ട്ടിയെ നയിക്കുമെന്ന് കരുതപ്പെട്ടിരുന്ന നേതാവ്. പാര്‍ട്ടിയുടെ എല്ലാ പ്രധാനപ്പെട്ട തീരുമാനങ്ങളിലും സാമ്പത്തിക കാര്യങ്ങളിലും അടക്കം സുപ്രധാന റോള്‍ അജിത് പവാറിന് ഉണ്ടായിരുന്നു. പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവ് കൂടിയായിരുന്നു ജൂനിയര്‍ പവാര്‍.
എന്നാല്‍ പാര്‍ട്ടിയേയും രാഷ്ട്രീയ ഗുരു കൂടിയായ അമ്മാവനേയും വഞ്ചിച്ച അജിത് പവാറിന് ഇനി എന്‍സിപിയില്‍ എത്രമാത്രം അംഗീകാരം കിട്ടുമെന്നത് ചോദ്യമാണ്. അജിത് പവാറിന്റെ സ്ഥാനത്തേക്ക് ഇനി സുപ്രിയ സുലെ ഉയര്‍ന്ന് വരാനുളള സാധ്യത ഏറെയാണ്. 2006ല്‍ രാജ്യസഭയിലേക്ക് പാര്‍ട്ടി നാമനിര്‍ദേശം ചെയ്തത് വഴിയാണ് രാഷ്ട്രീയത്തിലേക്ക് ശരദ് പവാറിന്റെ മകള്‍ എത്തുന്നത്. ശരദ് പവാറിന്റെ സ്വന്തം മണ്ഡലമായ ബാരാമതി 2009 മുതല്‍ മകളുടേതായി. ശരദ് പവാര്‍ രാജ്യസഭയിലേക്ക് പോയി. മകള്‍ രാഷ്ട്രീയത്തില്‍ സജീവമായതോടെ ശരദ് പവാറിന്റെ പിന്‍ഗാമി അജിത് പവാര്‍ ആയിരിക്കില്ല ഇനി എന്ന് പാര്‍ട്ടി അണികള്‍ അടക്കം പറഞ്ഞ് തുടങ്ങി. ശരദ് പവാര്‍ മകള്‍ക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നതില്‍ അജിത് പവാര്‍ അസ്വസ്ഥനായിരുന്നു.
തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുന്നതിന് മുന്‍പ് വരെ ശരദ് പവാറിനേക്കാളും ശക്തി പാര്‍ട്ടിയില്‍ അജിത് നേടിയെടുത്തിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കം തിരഞ്ഞെടുപ്പും സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം അജിത് പവാറിന്റെ താല്‍പര്യങ്ങള്‍ പ്രധാനപ്പെട്ടതായിരുന്നു. അജിത് പവാര്‍ അനുകൂലികളായ നിരവധി പേര്‍ക്ക് മത്സരിക്കാന്‍ ടിക്കറ്റും ലഭിച്ചു.
എന്നാല്‍ സജീവമായി പ്രചാരണ രംഗത്ത് കത്തി നിന്ന ശരദ് പവാര്‍ പഴയ പ്രതാപത്തിലേക്ക് തിരികെ എത്തി. ബിജെപി പക്ഷത്തേക്ക് മാറിയ അജിത് പവാറിനൊപ്പമല്ല, പാര്‍ട്ടി സ്ഥാപക നേതാവ് കൂടിയായ വയോവൃദ്ധനായ ശരദ് പവാറിനൊപ്പമാണ് എംഎല്‍എമാര്‍ നിന്നത് എന്നത് അജിതിന് വന്‍ തിരിച്ചടിയാണ്. ഇതോടെ ശരദ് പവാറിന്റെ മകള്‍ക്ക് പാര്‍ട്ടിയില്‍ ഇനി അധികാരം കൂടുമെന്നുറപ്പാണ്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പാര്‍ട്ടിയിലെ തീരുമാനങ്ങളെടുക്കല്‍ പ്രകൃയകളില്‍ സുപ്രിയ സജീവമായി ഇടപെടല്‍ നടത്തുന്നുണ്ട്. ജയന്ത് പാട്ടീലിനെ സംസ്ഥാന അധ്യക്ഷനാക്കാനുളള തീരുമാനത്തിന് പിറകില്‍ സുപ്രിയ ആയിരുന്നു. അജിത് പവാര്‍ ദുര്‍ബലനായതോടെ പാര്‍ട്ടിയിലെ രണ്ടാം സ്ഥാനം ഇനി സുപ്രിയയ്ക്ക് ആയിരിക്കുമെന്ന് എന്‍സിപിയുടെ നേതാക്കള്‍ തന്നെ പറയുന്നു. മഹാരാഷ്ട്ര പ്രതിസന്ധികള്‍ക്കിടെ സോഷ്യല്‍ മീഡിയയില്‍ സുപ്രിയ സുലെ കുറിച്ചത് 'താന്‍ മുന്നില്‍ നിന്ന് നയിക്കും' എന്നാണ്. രാഷ്ട്രീയത്തിലേക്ക് വൈകി എത്തിയെങ്കിലും പാര്‍ട്ടിയിലെ സ്ത്രീകള്‍ക്ക് വേണ്ടി രാഷ്ട്രവാദി യുവതി കോണ്‍ഗ്രസ് ഉണ്ടാക്കിയും ലോക്സഭാ പ്രചാരണ രംഗത്ത് സജീവ സാന്നിധ്യമനായും നേതൃസ്ഥാനത്തേക്കുളള പടവുകള്‍ സുപ്രിയ കയറിത്തുടങ്ങിയിരുന്നു.
https://www.facebook.com/Malayalivartha
























