ഹൈദരാബാദ് തെലങ്കാനയിൽ മൃഗഡോക്ടറായ 26കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗപ്പെടുത്തിയശേഷം കഴുത്തുഞെരിച്ച് കൊന്ന് കത്തിച്ച സംഭവത്തിൽ രാജ്യമെങ്ങും പ്രതിഷേധം; സ്റ്റേഷനുകൾ തോറും കയറിയിറങ്ങിയിട്ടും പൊലീസ് സഹായിച്ചില്ലെന്ന് കുടുംബം ആരോപിച്ചു;മൃഗഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഹാഷ് ടാഗുകളുമായി സോഷ്യൽമീഡിയയിൽ വ്യാപക പ്രതിഷേധം

ഹൈദരാബാദ് തെലങ്കാനയിൽ മൃഗഡോക്ടറായ 26കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗപ്പെടുത്തിയശേഷം കഴുത്തുഞെരിച്ച് കൊന്ന് കത്തിച്ച സംഭവത്തിൽ രാജ്യമെങ്ങും പ്രതിഷേധം. സ്റ്റേഷനുകൾ തോറും കയറിയിറങ്ങിയിട്ടും പൊലീസ് സഹായിച്ചില്ലെന്ന് കുടുംബം ആരോപിച്ചു. ഇന്നലെ തെലങ്കാനയിലെ വിവിധ പൊലീസ് സ്റ്റേഷനുകൾക്ക് മുന്നിൽ വൻ പ്രതിഷേധം നടന്നു. സുരക്ഷിത്വമൊരുക്കേണ്ട സർക്കാർ സംവിധാനങ്ങളുടെ പരാജയത്തെ വിമർശിച്ച് രാജ്യമെമ്പാടുമുള്ളവർ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം ഉയർത്തി. പ്രതികളെ കോടതിയിലേക്ക് കൊണ്ടും പോകും വഴി ആളുകൾ തടിച്ചുകൂടിയത് സംഘർഷത്തിനിടയാക്കി. പ്രതികൾക്ക് വധശിക്ഷ ലഭിക്കും വരെ പ്രക്ഷോഭം തുടരുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. പ്രതികൾക്ക് നിയമസഹായം നൽകില്ലെന്ന് മെഹബൂബ്‍ നഗർ ബാർ കൗൺസിൽ അറിയിച്ചു.
ബുധനാഴ്ച രാത്രി കാണാതായ ഡോക്ടറുടെ കത്തിക്കരിഞ്ഞ മൃതദേഹം വ്യാഴാഴ്ച രാവിലെയാണ് ഹൈദരാബാദ് – ബംഗളുരു ദേശീയപാതയിലെ കലുങ്കിനടിയിൽ കണ്ടെത്തിയത്. സംഭവത്തിൽ ലോറി ഡ്രൈവർമാരായ ജൊല്ലു ശിവ, മുഹമ്മദ് ആരിഫ്, ക്ലീനർമാരായ ജൊല്ലു നവീൻ, ചെന്നകേശവലു എന്നിവർ അറസ്റ്റിലായി.സ്‌കൂട്ടറിന്റെ കാറ്റഴിച്ചുവിട്ടത് ശിവയുവതിയുടെ സ്‌കൂട്ടറിന്റെ കാറ്റ് അഴിച്ചുവിട്ടതും പഞ്ചറൊട്ടിക്കാമെന്ന പേരിൽ സഹായിച്ചതും ശിവയാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങൾ വ്യക്തമായത്.ശിവ സ്‌കൂട്ടറുമായി വർക്ക്ഷോപ്പിലേക്ക് പോയപ്പോൾ ആരിഫ്, നവീൻ, ചന്നകേശവലു എന്നിവർ യുവതിയെ തട്ടിക്കൊണ്ടുപോയി ബലമായി മദ്യം നൽകി. അബോധാവസ്ഥയിലായ യുവതിയെ ക്രൂരമായി മാനഭംഗപ്പെടുത്തി. തിരികെയെത്തിയ ശിവയും പീഡിപ്പിച്ചു.9.45 ന് പ്രതികൾ ഡോക്ടറുടെ മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു. 10.20ന് ഡോക്ടറെ കൊലപ്പെടുത്തി മൃതദേഹം വാഹനത്തിൽ സൂക്ഷിച്ചു. 10.28ന് സ്‌കൂട്ടറിൽ പോയ ആരിഫും നവീനും നമ്പർ പ്ലെയിറ്റ് മാറ്റിയ ശേഷം കൊതൂർ വില്ലേജിൽ വാഹനം ഉപേക്ഷിച്ചു. മറ്റു രണ്ടു പേർ ലോറിയിലാണ് പോയത്.രാത്രി ഒരു മണിക്ക് രണ്ടിടത്തുനിന്നു പ്രതികൾ പെട്രോൾ വാങ്ങാൻ ശ്രമിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. 2.30 ഓടെയാണ് ഡോക്ടറുടെ മൃതദേഹം ഇവർ കത്തിച്ചതെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























