തെന്നിന്ത്യന്‍ സിനിമാ താരം നമിത ബിജെപിയിൽ ചേർന്നു; ബിജെപി ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നഡ്ഡയുടെ സാന്നിധ്യത്തിലാണ് നമിത ബിജെപിയില്‍ അംഗത്വം സ്വീകരിച്ചത്; അതേസമയം, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉദ്ദേശമുണ്ടോ എന്ന കാര്യം നമിത വ്യക്തമാക്കിയിട്ടില്ല.

മോഡി-അമിത്ഷാ കൂട്ടുകെട്ടിൽ ബിജെ പിയ്ക്കു സ്വീകാര്യത കൂടി വരികയാണ്. ഈ സാഹചര്യത്തിൽ നിരവധി പ്രമുഖരാണ് ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കാൻ സന്നദ്ധരായി എത്തുന്നത്.ഇപ്പോഴിതാ
തെന്നിന്ത്യൻ സിനിമാ താരം നമിതയും ബിജെപിയിൽ ചേർന്നു എന്ന വാർത്ത വന്നിരിക്കുന്നു.. ബിജെപി വർക്കിംഗ് പ്രസിഡന്റ് ജെ പി നഡ്ഡയുടെ സാന്നിധ്യത്തിലാണ് താരം പാർട്ടിയിൽ അംഗത്വമെടുത്തത്. ഭർത്താവ് വീരേന്ദ്ര ചൗധരിയും നമിതയ്‌ക്കൊപ്പം ഉണ്ടായിരുന്നു.
നേരത്തെ അണ്ണാഡിംഎംകെയിൽ നടി അംഗത്വം എടുത്തിരുന്നു. ഇതിൽ നിന്ന് രാജിവച്ചാണ് നടി ബിജെപിയിൽ ചേർന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അണ്ണാഡിംഎംകെയുടെ താരപ്രാചരകയായിരുന്നു നമിത.
നമിതയോടൊപ്പം തമിഴ് താരം രാധാ രവിയും ബിജെപിയിൽ ചേർന്നു. ഡിഎംകെയിലൂടെ രാഷ്ട്രീയത്തിലേക്ക് ചുവടുവച്ച രാധാരവി പിന്നീട് 2000ത്തിൽ ജയലളിതയുടെ സാന്നിധ്യത്തിൽ അണ്ണാഡിഎംകെയിലേക്ക് ചേക്കേറിയിരുന്നു. 2017ൽ വീണ്ടും ഡിഎംകെയിലേക്കു തിരികെയെത്തിയ രാധാരവി ഇപ്പോൾ അവിടെ നിന്നും വിട്ടാണ് ബിജെപിയിൽ ചേർന്നത്.
2016 ല്‍ എ.ഐ.ഡി.എം.കെ.യില്‍ നമിത മെമ്പര്‍ഷിപ് എടുത്തിരുന്നു. തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ സാന്നിധ്യത്തിലായിരുന്നു നമിത എ.ഐ.ഡി.എം.കെ.യില്‍ ചേര്‍ന്നത്. മൂന്നുവര്‍ഷത്തിനു ശേഷമാണ് ഈ വര്‍ഷം അവരുടെ ഒരു സിനിമ പുറത്തിറങ്ങുന്നത്. തമിഴ്, കന്നഡ, തെലുങ്ക് സിനിമകളില്‍ സജീവമായിരുന്ന അവര്‍ 2016ല്‍ മലയാള സിനിമയായ പുലിമുരുകനില്‍ അഭിനയിച്ചിരുന്നു. ഇതിനു ശേഷം പുറത്തിറങ്ങുന്ന ആദ്യ സിനിമയാണ് ഈ വര്‍ഷത്തേത്.
പുലിമുരുകനെക്കൂടാതെ ബ്ലാക്ക് സ്റ്റാലിയന്‍ എന്ന മലയാള സിനിമയിലും അവര്‍ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ഓരോ ഹിന്ദി, ഇംഗ്ലീഷ് സിനിമകളിലും സാന്നിധ്യമറിയിച്ചു. 2017ല്‍ ബിഗ് ബോസ് തമിഴ് സീസണ്‍ ഒന്നില്‍ അവര്‍ മത്സരാര്‍ഥിയായിരുന്നു.
2008ല്‍ നമിതയുടെ പേരില്‍ അവരുടെ ആരാധകന്‍ കോയമ്പത്തൂരില്‍ ഒരു ക്ഷേത്രം നിര്‍മിച്ചത് ഏറെ വിവാദമായിരുന്നു.
നമിത ജനിച്ചത് 1984 മേയ് 10 ന് ഗുജറാത്തിലെ സൂറത്തിലാണ്. പിതാവ് ഒരു വസ്ത്രവ്യാപാരിയാണ്. ഇപ്പോള്‍ നമിത ചെന്നൈയില്‍ സ്ഥിരതാമസമാണ്. തെന്നിന്ത്യയിലും പ്രത്യേകിച്ച് തമിഴ് നാട്ടില്‍ നമിതക്ക് ധാരാളം ആരാധക ക്ലബ്ബുകള്‍ ഉണ്ട്. പ്രശസ്ത സെര്‍ച്ച് എന്‍ജിനായ ഗൂഗിളില്‍ 2008 ല്‍ ഏറ്റവും കൂടുതല്‍ അന്വേഷിക്കപ്പെട്ട തമിഴ് നടി നമിതയാണ്
2000 ല്‍ നമിത മിസ്സ്. സൂറത്ത് ആയി തിരഞ്ഞെടുക്കപ്പെട്ടൂ. അതിനു ശേഷം 2001 ല്‍ മിസ്സ്. ഇന്ത്യ മത്സരത്തിലും പങ്കെടുത്തു. ആദ്യ ചിത്രം തെലുങ്കിലെ സൊന്തം എന്ന ചിത്രമാണ്. പിന്നീട് തമിഴ് ചിത്രമായ എന്ന്കള്‍ അണ്ണ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായി. അതിനു ശേഷം കന്നട, ഹിന്ദി, മലയാളം എന്നീ ഭാഷകളില്‍ അഭിനയിച്ചു.
https://www.facebook.com/Malayalivartha
























