സാമ്പത്തിക രംഗത്തെ പ്രശ്നങ്ങള്‍ താല്‍കാലികം മാത്രം; 2024 ഓടെ ഇന്ത്യയെ 5 ട്രില്ല്യണ്‍ ഡോളര്‍ സാമ്പത്തിക വ്യവസ്ഥയാക്കും; ലക്ഷ്യം വെളിപ്പെടുത്തി അമിത് ഷാ

സാമ്പത്തിക രംഗത്തെ പ്രശ്നങ്ങള്‍ താല്‍കാലികമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഈ പ്രശ്നങ്ങളെ മാറി കടന്ന് ഇന്ത്യ മുന്നേറുമെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ ഇക്കണോമിക് ടൈംസിന്‍റെ അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുന്നതിനിടെയായിരുന്നു അമിത് ഷാ ഈ കാര്യം ചൂണ്ടിക്കാട്ടിയത് . 2014 മുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സര്‍ക്കാര്‍ സുതാര്യവും നിര്‍ണ്ണായകവുമായ നയങ്ങളാണ് സാമ്പത്തിക രംഗത്ത് നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2014ൽ നയപരമായ മരവിപ്പും, അഴിമതിയും കുംഭകോണവും നിറഞ്ഞതായിരുന്ന അവസ്ഥയായിരുന്നു രാജ്യത്തുണ്ടായിരുന്നതെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി .
ഇപ്പോൾ സാമ്പത്തിക വേഗതയില്ലായ്മ ഒരു താല്‍ക്കാലിക പ്രതിഭാസം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സമ്പദ് വ്യവസ്ഥകളിൽ ഉണ്ടായിരുന്ന വിഷം ഇല്ലായ്മ ചെയ്യുകുകയായിരുന്നുഇത് വരെയും . അടുത്ത അഞ്ച് കൊല്ലത്തില്‍ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ ലോകത്ത് തന്നെ ഒന്നാമതാകുന്ന പരിഷ്കാരങ്ങളാണ് വരാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. 2024 ഓടെ ഇന്ത്യയെ 5 ട്രില്ല്യണ്‍ ഡോളര്‍ സാമ്പത്തിക വ്യവസ്ഥയാക്കുക എന്ന ലക്ഷ്യത്തിലേക്കാണ് മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ മുന്നേറ്റത്തില്‍ വ്യാവസായിക മേഖല 60 ശതമാനം എങ്കിലും പങ്കാളിത്തം പുലര്‍ത്തുമെന്നും അമിത് ഷാ പറഞ്ഞു.
https://www.facebook.com/Malayalivartha
























