നരേന്ദ്ര മോദിയും അമിത് ഷായും കുടിയേറ്റക്കാരാണെന്ന പരിഹാസവുമായി കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും പരിഹസിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. മോദിയും അമിത്ഷായും കുടിയേറ്റക്കാരാന്നെന്നായിരുന്നു ലോക്സഭയിലെ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് കൂടിയായ അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞത്. നരേന്ദ്ര മോദിയും അമിത് ഷായും കുടിയേറ്റക്കാരാണെന്ന് പറയാന്‍ എനിക്ക് കഴിയും. അവരുടെ വീടുകള്‍ ഗുജറാത്തിലാണെങ്കിലും ഇപ്പോള്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് പരിഹസിച്ച് പറഞ്ഞു.
പൗരത്വ ബില്‍ ഭേദഗതിയെക്കുറിച്ച് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള രാഷ്ട്രീയ പാര്‍ട്ടികളുമായും സാമൂഹിക സംഘടനകളുമായും അമിത് ഷാ ചര്‍ച്ച ചെയ്യുന്ന വേളയിലായിരുന്നു ചൗധരിയുടെ ഈ പ്രസ്താവന. ഹിന്ദുക്കള്‍ക്കും മുസ്‌ലിംകളും അടക്കം ഇന്ത്യ എല്ലാവര്‍ക്കുമുള്ളതാണെന്നും മുസ്‌ലിംകളെ പുറത്താക്കുമെന്ന ഭയം അവര്‍ സൃഷ്ടിക്കുകയാണെന്നും അവര്‍ക്ക് അത് ചെയ്യാനുള്ള കഴിവൊന്നും ഇല്ലെന്നും പറഞ്ഞ അദ്ദേഹം ഹിന്ദുക്കള്‍ക്ക് ഇവിടെ തങ്ങാമെന്നും മുസ്‌ലിംകളെ പറഞ്ഞയക്കുമെന്നും അവര്‍ക്ക് കാണിക്കണമെന്നും പറയുകയുണ്ടായി.
https://www.facebook.com/Malayalivartha
























