മുഖ്യമന്ത്രി സ്ഥാനത്തേക്ക് വീണ്ടും എത്തുമെന്ന് ആവര്‍ത്തിച്ച് ഫഡ്‌നവിസ്

മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്തുമെന്ന് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നവിസ്.മുഖ്യമന്ത്രിസ്ഥാനത്ത് തിരിച്ചെത്തുമെന്ന് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്ബ് ഫഡ്‌നവിസ് നടത്തിയ അവകാശവാദത്തെ ഉദ്ധവ് താക്കറെയടക്കമുള്ളവര്‍ നിയമസഭയില്‍ നടത്തിയ പ്രസംഗത്തിനിടെ പരിഹസിച്ചിരുന്നു. തുടര്‍ന്നാണ് ഫഡ്‌നവിസ് തന്റെ പ്രസ്താവന ആവര്‍ത്തിച്ച് രംഗത്തെത്തിയത്. പ്രതിപക്ഷനേതാവായി തിരഞ്ഞെടുത്ത ഫഡ്‌നവിസനെ അഭിനന്ദിച്ചുള്ളമുഖ്യമമന്ത്രി ഉദ്ധവ് താക്കറെയുടെ പ്രമേയത്തിന് പിന്നാലെയാണ് ഫഡ്‌നവിസിന്റെ പ്രതികരണം. തിരിച്ചെത്തുമെന്ന് താന്‍ പറഞ്ഞിരുന്നതായി ഫഡ്‌നവിസ് സമ്മതിച്ചു. എന്നാല്‍ അതുസംബന്ധിച്ച ടൈം ടേബിള്‍ നല്‍കിയിരുന്നില്ല. ഒരു കാര്യം ഉറപ്പു നല്‍കുന്നു. നിങ്ങള്‍ കുറച്ചു സമയം കാത്തിരിക്കേണ്ടിവരും. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പല പദ്ധതികളും പ്രഖ്യാപിക്കുകയും അവയുടെ നിര്‍മ്മാണപ്രവര്‍ത്തനം പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തിരുന്നു. പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ താന്‍ മടങ്ങിയെത്തുമെന്ന് ഫഡ്‌നാവിസ് വ്യക്തമാക്കി.
തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പിന്തുണച്ചത് തങ്ങളെയാണ്. ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഞങ്ങളുടെ സ്‌െ്രെടക്ക് റേറ്റ് 70 ശതമാനമായിരുന്നു. എന്നാല്‍ യോഗ്യതയ്ക്കപ്പുറം മറ്റുചില കണക്കുകൂട്ടലുകാളാണ് വിജയിച്ചത്. തിരഞ്ഞെടുപ്പില്‍ 40 ശതമാനം മാര്‍ക്ക് നേടിയവര്‍ സര്‍ക്കാര്‍ രൂപവത്കരിച്ചു. ജനാധിപത്യ മര്യാദയുടെ ഭാഗമായി അത് അംഗീകരിക്കുന്നുവെന്നും ഫഡ്‌നവിസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























