നവജാത ശിശുവിനെ മുത്തശ്ശി ടെറസില്‍ നിന്നെറിഞ്ഞു കൊലപ്പെടുത്തി

ബംഗളൂരുവില്‍ നവജാത ശിശുവിനെ മുത്തശ്ശി ടെറസില്‍ നിന്നെറിഞ്ഞു കൊലപ്പെടുത്തി. ബംഗളൂരുവിലെ മ്യാദരഹള്ളിയില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. പെണ്‍കുഞ്ഞിനെ ഇഷ്ടപ്പെടാത്തതിനാലാണ് മുത്തശ്ശിയായ പരമേശ്വരി ഏഴ് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത്. മാസം തികയാതെ ജനിച്ച കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ബാത്ത്‌റൂമിലേക്ക് പോകുന്നതിനായി കുഞ്ഞിനെ പരമേശ്വരിക്ക് കൈമാറി. എന്നാല്‍ തിരികെ വന്നപ്പോള്‍ കുഞ്ഞിനെ കാണാനില്ലായിരുന്നു. അജ്ഞാതരായ കുറച്ച് ആളുകളെത്തി കുട്ടിയെ എടുത്തു കൊണ്ടു പോയെന്നായിരുന്നു ഇവര്‍ പറഞ്ഞത്.ഇതിന് പിന്നാലെ കുഞ്ഞിന്റെ അമ്മ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് നടത്തിയ തിരച്ചിലില്‍ ഇവരുടെ വീടിന് സമീപത്തുള്ള ഒഴിഞ്ഞ പ്രദേശത്തു നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.സംഭവത്തിലെ പ്രതിയായ പരമേശ്വരി എന്ന അറുപതുകാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ കുറ്റം സമ്മതിച്ചതായ് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























