രാഹുല്‍ ബജാജിന്റെ പ്രസ്താവനയ്ക്കെതിരെ വിമര്‍ശനവുമായി ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍...

വ്യവസായി രാഹുല്‍ ബജാജിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ ധനമന്ത്രി നിര്‍മലാ സീതാരാമന്‍. രാഹുല്‍ ബജാജിന്റെ ചോദ്യങ്ങള്‍ക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നല്‍കിയിട്ടുണ്ട്. സ്വന്തം താല്‍പര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനെക്കാള്‍ ഉത്തരം തേടുകയാണ് എപ്പോഴും നല്ലത്. വ്യക്തികളുടെ തോന്നലുകള്‍ ഏറ്റുപിടിക്കുന്നത് ദേശീയതാല്‍പര്യത്തിന് എതിരാണെന്നും നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി.''ഞങ്ങള്‍ക്ക് നിങ്ങളെ ഭയമാണ്. ഭയപ്പെടേണ്ട അന്തരീക്ഷം തീര്‍ച്ചയായും ഞങ്ങളുടെ ഉള്ളിലുണ്ട്.
എന്നാല്‍, അതേകുറിച്ച് ആരും മിണ്ടില്ല. വ്യവസായികളായ എന്റെ സുഹൃത്തുക്കളാരും അത് പുറത്തുകാട്ടില്ല. ഞാനത് തുറന്നുപറയും. കൃത്യമായ മറുപടി തരണം. ധൈര്യം നല്‍കുന്ന അന്തരീക്ഷം സൃഷ്ടിക്കണം. യു.പി.എ രണ്ടാം സര്‍ക്കാര്‍ കാലത്ത് ഞങ്ങള്‍ക്ക് ആരെയും വിമര്‍ശിക്കാമായിരുന്നു. നിങ്ങളുടെ സര്‍ക്കാര്‍ നല്ലത് ചെയ്യുന്നു. എന്നാല്‍, നിങ്ങളെ തുറന്നു വിമര്‍ശിച്ചാല്‍ നിങ്ങളതിനെ അനുഭാവപൂര്‍വം കാണുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പില്ല''. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുഖത്തുനോക്കി പ്രമുഖ വ്യവസായി ബജാജ് ഗ്രൂപ് ചെയര്‍മാന്‍ രാഹുല്‍ ബജാജിന്റെ വിമര്‍ശനമിതായിരുന്നു. ഇക്കണമോക് ടൈംസ് നടത്തിയ പരിപാടിയിലായിരുന്നു വിമര്‍ശനം.
സര്‍ക്കാറിനെ മാധ്യമങ്ങള്‍ വിമര്‍ശിക്കുന്നുണ്ട്. സുതാര്യമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ മെച്ചപ്പെടാന്‍ ശ്രമിക്കുകയാണ്. രാഹുല്‍ പറയുന്നതുപോലൊരു അന്തരീക്ഷം നിലനില്‍ക്കുന്നെങ്കില്‍ അത് മാറ്റാന്‍ ശ്രമിക്കുമെന്നായിരുന്നു രാഹുല്‍ ബജാജിന്റെ വിമര്‍ശനത്തോടുള്ള അമിത് ഷായുടെ മറുപടി.
https://www.facebook.com/Malayalivartha
























