നീതി നിര്‍വഹണ സംവിധാനത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു... ഹൈദരാബാദില്‍ മാനഭംഗക്കേസിലെ പ്രതികളെ പോലീസ് വെടിവച്ച് കൊന്നതില്‍ പ്രതികരണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍

ഹൈദരാബാദില്‍ മാനഭംഗക്കേസിലെ പ്രതികളെ പോലീസ് വെടിവച്ച് കൊന്നതില്‍ പ്രതികരണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. നീതി നിര്‍വഹണ സംവിധാനത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു. പോലീസ് നടപടിയില്‍ ജനങ്ങള്‍ കൈയടിക്കുന്നത് ഇതിന് ഉദാഹരണമാണെന്നും കേജരിവാള്‍ പറഞ്ഞു. സ്ത്രീകള്‍ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊല്ലപ്പെടുകയാണ്. ബലാത്സംഗക്കേസുകള്‍ വളരെ വൈകിയാണ് വെളിച്ചത്ത് വരുന്നത്.
ഉന്നവോയാ ഹൈദരാബാദോ ആകട്ടെ, ആളുകള്‍ വളരെ പ്രകോപിതരാണ്. അതിനാലാണ് പോലീസ് നടപടികളില്‍ ആളുകള്‍ ആഹ്ലാദം പ്രകടിപ്പിക്കുന്നതെന്നും ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു. നീതിന്യായ വ്യവസ്ഥയില്‍ ആളുകള്‍ക്ക് വിശ്വാസം നഷ്ടപെട്ടത് ആശങ്കപ്പെടുത്തുന്നുണ്ട്.
https://www.facebook.com/Malayalivartha























