അമേരിക്ക വരെ തലയ്ക്ക് കോടികള്‍ വിലയിട്ടിരിക്കുന്ന ആ കൊടും ഭീകരൻ, ഇസ്ലാമാബാദിന്റെ ആതിഥ്യം ആസ്വദിച്ച് 'സ്വതന്ത്രമായി' ചുറ്റിക്കറങ്ങി മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹാഫിസ് സയീദ്; ഞെട്ടലോടെ ലോക രാജ്യങ്ങൾ

ജമാത്ത് ഉദ്ധവ സ്ഥാപകനും ലഷ്‌കർ ഇ തൊയ്ബ സഹസ്ഥാപകനുമായ ഹാഫിസ് സയീദിനെ മുംബയ് ഭീകരാക്രമണത്തിന് ശേഷമാണ് യു.എൻ ആഗോളഭീകരനായി പ്രഖ്യാപിച്ചത്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദാണെന്ന് ഇന്ത്യ തെളിവ് സഹിതമാണ് ബോദ്ധ്യപ്പെടുത്തിയത്. അതേസമയം രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെതിരെ നടപടിയെടുക്കുന്നത് പാകിസ്ഥാന്‍ ഗൗരവമായി കാണുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഈ വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹത്തിലും സംസാരം ഉണ്ടാകുന്നുണ്ട്. അതേസമയം കൊടും ഭീകരനും അമേരിക്ക തലയ്ക്ക് കോടികള്‍ വിലയിട്ടിരിക്കുന്ന ഹാഫിസ് സയീദ്, ഇപ്പോള്‍ ഇസ്ലാമാബാദിന്റെ ആതിഥ്യം ആസ്വദിക്കുകയാണെന്നും 'സ്വതന്ത്രമായി' ചുറ്റിക്കറങ്ങുകയുമാണെന്നും ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദ് ആണെന്ന് ലോകരാജ്യങ്ങള്‍ക്കടക്കം അറിവുള്ള കാര്യമാണ്.എന്നിട്ടും ഈ ഭീകരന്‍ സ്വതന്ത്രമായി കറങ്ങുകയും പാകിസ്ഥാന്റെ ആതിഥ്യം ആസ്വദിക്കുകയും ചെയ്യുന്നത് പാകിസ്ഥാന്റെ ഒത്താശയോടെയാണ്. എല്ലാ തെളിവുകളും ഇന്ത്യ പാകിസ്ഥാന് കൈമാറിയിട്ടുണ്ട്. ആഗോള സമൂഹത്തില്‍, മുംബൈ ആക്രമണത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ പാകിസ്ഥാന്‍ നിസംഗത കാണിക്കുന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നതായി വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു .
2008 നവംബര്‍ 26 ന് പാകിസ്ഥാനില്‍ നിന്ന് സമുദ്രമാര്‍ഗത്തിലൂടെ മുംബൈ നഗരത്തിലേക്ക് കടന്ന 10 ലഷ്‌കര്‍-ഇ-തായ്ബ (എല്‍ഇടി) തീവ്രവാദികള്‍ വെടിവയ്പും ബോംബാക്രമണവും നടത്തിയത്. അന്ന് ആക്രമണത്തില്‍ 300 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും 166 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. ഛത്രപതി ശിവാജി ടെര്‍മിനസ് (സിഎസ്ടി) റെയില്‍വേ സ്റ്റേഷന്‍, കാമ ഹോസ്പിറ്റല്‍, നരിമാന്‍ ഹൗസ് ബിസിനസ് ആന്‍ഡ് റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സ്, ലിയോപോള്‍ഡ് കഫെ, താജ് ഹോട്ടല്‍, ഒബറോയ്-ട്രൈഡന്റ് ഹോട്ടല്‍ എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്. നിരന്തരം ആക്രമണങ്ങള്‍ നടത്തുന്ന ഇത്തരം തീവ്രവാദ സംഘടനകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഇന്ത്യയും മറ്റ് പല രാജ്യങ്ങളും പാകിസ്ഥാനോട് ആവര്‍ത്തിച്ചു ആവശ്യപ്പെട്ടിരുന്നു. 1997ലെ പാക്കിസ്ഥാന്‍ തീവ്രവാദ വിരുദ്ധ നിയമം (എടിഎ) പ്രകാരം തീവ്രവാദ ധനസഹായം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് സയ്യിദ് ഉള്‍പ്പെടെയുള്ള സംഘടനയിലെ 13 അംഗങ്ങള്‍ക്കെതിരെ ജൂലായില്‍ കേസെടുത്തിരുന്നു.
അതേസമയം ഭീകരവാദ വിഷയത്തില്‍ അന്താരാഷ്ട്ര തലത്തില്‍ പാകിസ്താന് ഇത് തിരിച്ചടി തന്നെയാണ്. ഹാഫിസ് സയ്യിദ് പോലുള്ള കൊടുഭീകരനെതിരെ യാതൊരു നടപടിയും പാകിസ്താന്‍ എടുത്തിട്ടില്ലെന്ന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് വെളിപ്പെടുത്തിയതോടെ പ്രശനം മറ്റൊരു തലത്തിലേക്ക് എത്തുകയാണ്. അന്താരാഷ്ട്ര തലത്തില്‍ വായ്പ അടക്കമുള്ള കാര്യങ്ങള്‍ ലഭിക്കണമെങ്കില്‍ ഫിനാന്‍ഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ ക്ലീന്‍ ചിറ്റ് അത്യാവശ്യമാണ്. എന്നാല്‍ ഈ പരാമര്‍ശം, ഇമ്രാന്‍ ഖാനും, അദ്ദേഹത്തിന്റെ സര്‍ക്കാരിനും വന്‍ തിരിച്ചടിയാണ്. മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരനായ ഹാഫിസ് സയ്യിദ് പാകിസ്താനില്‍ ഇപ്പോഴും വിലസി നടക്കുകയാണെന്നും, യാതൊരു നടപടിയും പാകിസ്താന്‍ എടുത്തിട്ടില്ലെന്നും ടാസ്‌ക് ഫോഴ്‌സ് കുറ്റപ്പെടുത്തി. ലഷ്‌കര്‍ ഇ തൊയ്ബ, ജമാഅത്ത് ഉദ്ധവ എന്നിവര്‍ ഹാഫിസ് സയ്യിദുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും, പൂര്‍ണ തോതിലുള്ള നടപടികള്‍ പാകിസ്താനില്‍ നിന്ന് ഉണ്ടായിട്ടില്ലെന്നും ഇവര്‍ പറയുന്നു. ഭീകരസംഘടനകള്‍ക്കും, അന്താരാഷ്ട്ര പട്ടികയിലുള്ള ഭീകരര്‍ക്കും പാകിസ്താന്‍ സര്‍ക്കാരില്‍ നിന്ന് പണം പോകുന്നുണ്ടോ എന്ന് കര്‍ശനമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് പറയുന്നു. പാകിസ്താനെ േ്രഗ ലിസറ്റില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ ടാസ്‌ക് ഫോഴ്‌സ് മുന്നോട്ട് വെച്ച 40 നിര്‍ദേശങ്ങളില്‍ 36 എണ്ണം ഭാഗികമായി പാകിസ്താന്‍ നടപ്പാക്കിയെന്നാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. പക്ഷേ പൂര്‍ണ തോതില്‍ അല്ലാത്തത് കൊണ്ട് ഇത് ഫലം കണ്ടിട്ടില്ലെന്നും ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് ഏഷ്യന്‍ ഘടകം ഏഷ്യ പസഫിക് ഗ്രൂപ്പ് പറഞ്ഞു. അതേസമയം സാമ്പത്തിക പ്രതിസന്ധിയില്‍ പതറി നില്‍ക്കുന്ന പാകിസ്താന്, വലിയ തിരിച്ചടിയാണ് ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ റിപ്പോര്‍ട്ട്. നേരത്തെ പാകിസ്താന്‍ നടപ്പാക്കിയ തീവ്രവാദ വിരുദ്ധ ഓര്‍ഡിനന്‍സും, യുഎന്‍ തീരുമാനം അനുസരിച്ച നടപടിയുമെല്ലാം വീര്യം കുറഞ്ഞതാണെന്ന് ഫിനാന്‍ഷ്യന്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് കുറ്റപ്പെടുത്തുന്നുണ്ട്. ഇതോടെ ടാസ്‌ക് ഫോഴ്‌സിന്റെ പ്ലീനറി സെഷന്‍ നിര്‍ണായമായിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























