പോലീസ് തീർത്തുകളഞ്ഞ ആ ക്രൂര മൃഗങ്ങൾക്കുവേണ്ടിയും ആക്ടിവിസ്റ്റുകൾ രംഗത്ത്; പ്രതികളുടെ മൃതദേഹങ്ങൾ മൂന്ന് ദിവസത്തേക്ക് സംസ്കരിക്കരുതെന്നു തെലങ്കാന ഹൈക്കോടതി

ഹൈദരാബാദിലെ വെറ്റനറി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പോലീസ് പിടികൂടിയ നാല് പേര്‍ തെളിവെടുപ്പിനിടെ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യത്തുടനീളം സമ്മിശ്ര പ്രതികരണമാണ് നടക്കുന്നത്. പോലീസ് വെടിവെച്ചിട്ട പ്രതികൾക്കായി ആക്ടിവിസ്റ്റുകൾ രംഗത്തെത്തിയിരിക്കുകയാണ്.
പ്രതികളുടെ മൃതദേഹങ്ങൾ മൂന്ന് ദിവസത്തേക്ക് സംസ്കരിക്കരുതെന്നു തെലങ്കാന ഹൈക്കോടതി വിധിച്ചിരിക്കുകയാണ്. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഒരുകൂട്ടം ആക്ടിവിസ്റ്റുകൾ നൽകിയ ഹർജിയിലാണ് നിർദ്ദേശം. പോസ്റ്റ്മോർട്ടം ദൃശ്യങ്ങൾ സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു.
ഇന്നലെ പുലർച്ചെയാണ് പൊലീസ് വെടിവെപ്പില്‍ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത്. അന്വേഷണത്തിന്‍റെ ഭാഗമായി കൊലപാതകം പുനരാവിഷ്കരിക്കുന്നതിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവെക്കുകയായിരുന്നുവെന്നാണ് സംഭവത്തെക്കുറിച്ച് പൊലീസ് വാദം.പൊലീസ് ഏറ്റുമുട്ടലിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങള്‍ തുടരുന്നതിനിടെയാണ് ഹൈക്കോടതിയുടെ ഇടപെടല്‍.
അതിനിടെ വെടിവെപ്പ് വ്യാജമാണെന്ന് കരുതുന്നില്ലെന്നും സംഭവത്തില്‍ തെലങ്കാന പൊലീസ് പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കുന്നതായും കൊല്ലപ്പെട്ട വെറ്റിനറി ഡോക്ടറുടെ പിതാവും സഹോദരിയും പ്രതികരിച്ചു. അയല്‍ സംസ്ഥാനങ്ങളിലും ഇവര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരാണെന്നും അക്കാര്യം ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിചിരുന്നതായി വി.സി. സജ്ജനാര്‍ വ്യക്തമാക്കി. ഏറ്റുമുട്ടല്‍ കൊലയില്‍ ആശങ്ക പ്രകടിപ്പിച്ച മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ ഈ വിഷയത്തില്‍ മറുപടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പ്രതികളെ വെടിവച്ച് കൊന്ന സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ മാസം 27ന് രാത്രിയിലാണ് രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. സര്‍ക്കാര്‍ മൃഗാശുപത്രിയിലെ ഡോക്ടറായ ഇരുപത്തിയാ റുകാരിയാണ് മാനഭംഗത്തിനിരയായി കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ ഹൈദരാബാദ്-ബംഗളൂരു ദേശീയ പാതയില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ മുഖ്യപ്രതിയായ ലോറി ഡ്രൈവര്‍ മുഹമ്മദ് പാഷ എന്ന ആരിഫ്, ജോളു നവീന്‍, ചിന്നകേശവുലു, ജോളു ശിവ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























